ചൈനയില്‍ നിന്ന് 1000 കോടി വാരി ദംഗല്‍
|ദംഗലിന്റെ വിജയത്തോടെ ചൈനീസ് ബോക്സ് ഓഫീസ് കൂടി ഇന്ത്യന്‍ സിനിമകളുടെ പ്രധാന വിപണന കേന്ദ്രമായി മാറുകയാണ്.
ചൈനയില്‍ നിന്ന് മാത്രം 1000 കോടി രൂപ വാരി ബോളിവുഡ് ചിത്രം ദംഗല്‍ ചരിത്രം രചിച്ചു. ചൈനീസ് സിനിമാ ചരിത്രത്തില്‍ 1000 കോടി ക്ലബിലെത്തുന്ന മുപ്പത്തിമൂന്നാമത് ചിത്രമെന്ന ബഹുമതിയും അമീര്ഖാന് ചിത്രം സ്വന്തമാക്കി. മെയ് അഞ്ചിനാണ് ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തത്.
ദംഗലിന്റെ പ്രദര്‍ശനവിജയം പുതിയ ചരിത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബോളിവുഡിന് പുതിയ മേഖലകള്‍ കാണിച്ചു നല്‍കുന്നതാണ് ഈ വിജയം. കഴിഞ്ഞ രണ്ടാഴ്ച്ച ചൈനീസ് ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാമതായിരുന്നു ദംഗല്‍. ഹോളിവുഡില്‍ നിന്നും പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍ റിലീസ് ചെയ്തതോടെയാണ് ദംഗല്‍ രണ്ടാം സ്ഥാനത്തേക്ക് നീങ്ങിയത്.
ചൈനീസ് സിനിമാ വെബ്സൈറ്റായ മായോനാണ് ദംഗല്‍ ആയിരം കോടി ക്ലബിലെത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. ചൈനയില്‍ ഒമ്പതിനായിരത്തോളം തിയേറ്ററുകളിലാണ് ദംഗല്‍ പ്രദര്‍ശിപ്പിക്കുന്നത്. ദംഗലിന്റെ വിജയത്തോടെ ചൈനീസ് ബോക്സ് ഓഫീസ് കൂടി ഇന്ത്യന്‍ സിനിമകളുടെ പ്രധാന വിപണന കേന്ദ്രമായി മാറുകയാണ്. ദംഗലിന്റെ വിജയത്തോടെ അമീര്ഖാന് ചൈനയില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍മീഡിയ പിന്തുണയുള്ള ഇന്ത്യന്‍ നടനായി മാറുകയും ചെയ്തു.