Entertainment
നാക്കിന് ലൈസന്‍സില്ലെന്നറിയാം, പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കരുത്; പിസിയോട് സയനോരനാക്കിന് ലൈസന്‍സില്ലെന്നറിയാം, പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കരുത്; പിസിയോട് സയനോര
Entertainment

നാക്കിന് ലൈസന്‍സില്ലെന്നറിയാം, പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കരുത്; പിസിയോട് സയനോര

Jaisy
|
30 May 2018 10:34 PM GMT

ദയവു ചെയ്ത്‌ ഇങ്ങനെ ഉള്ള പ്രസ്താവനകൾ ഇറക്കും മുൻപ്‌ മിനിമം ആ FIR എങ്കിലും വായിക്കുക

അക്രമത്തിനിരയായ നടിയെ അധിക്ഷേപിച്ച് സംസാരിച്ച പിസി ജോര്‍ജ്ജിനെതിരെ വിമര്‍ശവുമായി ഗായിക സയനോര. പിസിയുടെ നാവിന് ലൈസന്‍സില്ലെന്നറിയാമെന്നും എങ്കിലും അതൊരു അഹങ്കാരമായി കൊണ്ടുനടക്കുന്നത് നല്ലൊരു പ്രവണതയല്ലെന്നും സയനോര ഫേസ്ബുക്കില്‍ കുറിച്ചു. പിസി ജോര്‍ജ്ജിനെതിരെ നേരത്തെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും രംഗത്ത് വന്നിരുന്നു.

''പ്രിയപ്പെട്ട പി സി ജോർജ്ജ്‌ എം എൽ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക്‌ ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക്‌ സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത്‌ ഇങ്ങനെ ഉള്ള പ്രസ്താവനകൾ ഇറക്കും മുൻപ്‌ മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെൻസ്‌ ഇല്ല എന്നറിയാം. എങ്കിലും അത്‌ ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത്‌ ഒരു നല്ല പ്രവണത അല്ല.''

Related Tags :
Similar Posts