കണ്ടംവഴി ഓടെടാ പ്രയോഗങ്ങൾ ഇല്ലായിരുന്നെങ്കില്‍ മലയാളി പാടുപെട്ടേനേ; സനല്‍ കുമാര്‍ ശശിധരന്‍
|ആ പ്രയോഗങ്ങളില്ലായിരുന്നെങ്കിൽ ചില സംഗതികൾ കൃത്യമായി വിവരിക്കാൻ മലയാളികൾ പാടുപെട്ടെനെ
ഊളകൾ, കണ്ടംവഴി ഓടെടാ തുടങ്ങിയ പ്രയോഗങ്ങൾ ഇല്ലായിരുന്നെങ്കില്‍ മലയാളി പാടുപെട്ടേനേയെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആ പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തോ ഒരു അറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
''ഊളകൾ, കണ്ടംവഴി ഓടെടാ തുടങ്ങിയ പ്രയോഗങ്ങൾ കേൾക്കുമ്പോൾ എന്തോ ഒരു അറപ്പുണ്ടായിരുന്നു. ഇപ്പൊ തോന്നുന്നു, ആ പ്രയോഗങ്ങളില്ലായിരുന്നെങ്കിൽ ചില സംഗതികൾ കൃത്യമായി വിവരിക്കാൻ മലയാളികൾ പാടുപെട്ടെനെ!''
മായാനദിയെകുറിച്ച് ഇനിയും എഴുതിയാൽ ആളുകൾ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ടെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റില്‍ കുറിച്ചു. പക്ഷെ ചാകാൻ അത്ര പേടിയില്ലാത്തത്കൊണ്ട് ഇനിയും എഴുതും. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്ന് അതിനെ വിളിക്കാനാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മായാനദിയെകുറിച്ച് ഇനിയും എഴുതിയാൽ ആളുകൾ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ട്. പക്ഷെ ചാകാൻ അത്ര പേടിയില്ലാത്തത്കൊണ്ട് ഇനിയും എഴുതും. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്ന് അതിനെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ മലയാളി മാസ്‌മനസിനെ പ്രതിക്കൂട്ടിൽ നിർത്തി സസൂഷ്മം കൊത്തിയെടുത്ത സിനിമ. അതൊരു കലാശില്പം എന്ന നിലയിൽ എവിടെ എന്ന് ചോദിച്ചാൽ പദ്മരാജന്റെ തൂവാനത്തുമ്പികൾക്കും താഴെ പ്രിയദർശന്റെ ചിത്രത്തിനും മുകളിൽ എന്നാണ് പറയാൻ തോന്നുന്നത്. (എന്റെ അഭിപ്രായമാണ്. അത്രമാത്രം വിലകല്പിച്ചാൽ മതി) പക്ഷെ വാണിജ്യ സിനിമ എന്ന കലാരൂപം പുരുഷാരത്തെ എങ്ങനെയൊക്കെ വാർത്തെടുക്കാൻ കെല്പുള്ളതാണ് എന്ന ഉറച്ച ധാരണയുടെയും തങ്ങൾ അത്തരം ഒരു വാർത്തെടുക്കൽ നടത്തുമ്പോൾ തങ്ങൾക്കിഷ്ടമില്ലാത്ത രീതിയിൽ നടത്തില്ല എന്ന ഉത്തമ ബോധ്യത്തിൻറെയും അടിസ്ഥാനത്തിൽ സംവിധായകനും തിരക്കഥാകൃത്തുക്കളും എത്തിചേർന്നതിന്റെ അടിസ്ഥാനത്തിലാണ് നാം ഇപ്പോൾ കാണുന്ന ഈ മനോജ്ജ്ഞ സിനിമ ഉണ്ടായിട്ടുള്ളതെന്ന് ഞാൻ കരുതുന്നു. പക്ഷെ ഇത്രേം പൊളിറ്റിക്കൽ കറക്ട്നെസ് നമുക്ക് വേണോ Jigish Kumaran? അത് കലയെ കൊല്ലില്ലേ. KJ Siju നിങ്ങൾ ചോദിച്ചെക്കാം വാണിജ്യ സിനിമയിൽ കല ഉണ്ടോ എന്ന്. Yes. വാണിജ്യ സിനിമയും വിൽക്കുന്നത് കല തന്നെയാണ്. പദ്മരാജന് ഇല്ലാതെ പോയതും ആഷിഖ് അബു പെട്ടുപോയതുമായ സംഗതിയുടെ പേരാണ് deliberate attempt of being politically correct. നല്ലതാണോ ?അല്ല! വേണ്ടതാണോ ? അതെ! നിറയെ അച്ചാർ കുടിച്ച് വശായിരിക്കുന്ന ഈ അവസ്ഥയിലും ഞാൻ പറയും ഈ സിനിമ മലയാള വാണിജ്യ സിനിമയ്ക്കു അവശ്യ സിനിമയാണ്. തിയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ... നഷ്ടം അയാൾക്കല്ല കേരളമേ നിനക്കു.. പക്ഷെ ആഷിഖ്.. Dont bother about being politically correct! You are an artist! Fuck political correctness!! Ummaah..