Entertainment
ഭയാനകത്തിന് അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ജയരാജ്ഭയാനകത്തിന് അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ജയരാജ്
Entertainment

ഭയാനകത്തിന് അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ജയരാജ്

Khasida
|
30 May 2018 9:06 AM GMT

യുദ്ധത്തിന്റെ ഭീകരതയാണ് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്

വലിയ പ്രതീക്ഷയോടെയാണ് ഭയാനകമെന്ന സിനിമ പൂര്‍ത്തിയാക്കിയത് എന്ന് ജയരാജ്. അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ജയരാജ് മലപ്പുറത്ത് പറഞ്ഞു.

പൂര്‍ണമനസ്സോടെയാണ് ഞാനൊരു സിനിമ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍, അതിനൊരു അംഗീകാരം കിട്ടും എന്നുതന്നെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. യുദ്ധത്തിന്റെ ഭീകരതയാണ് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്. അത് ബോംബ് സ്ഫോടനങ്ങളോ വെടിശബ്ദങ്ങളോ കൊണ്ടല്ല പറഞ്ഞിരിക്കുന്നത്. ഒരു പോസ്റ്റ്മാന്‍ കൊണ്ടുകൊടുക്കുന്ന ഒരു കമ്പി സന്ദേശത്തിലൂടെയാണ് അത് പറയാന്‍ ശ്രമിച്ചിരിക്കുന്നത്. അതിലേക്ക് എങ്ങനെയാണ് ഒരു പ്രകൃതി കൂടുന്നത് എന്നാണ് അതിലുള്ളത് - ജയരാജ് കൂട്ടിച്ചേര്‍ത്തു.

65മത് ദേശിയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് ജയരാജ് ആണ്. ഭയാനകം എന്ന ചിത്രത്തിനാണ് ജയരാജിന് പുരസ്കാരം.

Similar Posts