അവളോടൊപ്പം, അവൾക്കു വേണ്ടി മാസിഫയെന്ന കൊച്ചുചിത്രം
|ജമ്മുകശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുള്ള ഐക്യദാര്‍ഢ്യമാണ് ഈ ചിത്രം
അവൾക്കു വേണ്ടി എന്ന ടാഗ് ലൈനോടുകൂടി യൂട്യൂബില്‍ റിലീസ് ചെയ്ത് മാസിഫയെന്ന കൊച്ചുചിത്രം ശ്രദ്ധനേടുന്നു. ജമ്മുകശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുള്ള ഐക്യദാര്‍ഢ്യമാണ് ഈ ചിത്രം. ക്ഷേത്രവും കരിങ്കല്തൂണും പ്രതിഷ്ഠയുമെല്ലാമാണ് ചിത്രത്തില്‍ ബിംബങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു ബിംബം ഓന്താണ്. നേര്‍വഴി എന്നാണ് മാസിഫയെന്ന വാക്കിനര്‍ത്ഥം.
അമ്പലങ്ങളിൽ ആരാധനയ്ക്കു പകരം അനാചാരങ്ങൾ ആണ് വാഴുന്നതെങ്കിൽ തീ കൊടുക്കുക തന്നെ വേണമെന്ന വി ടി ഭട്ടതിരിപ്പാടിന്റെ ഉദ്ധരണിയടക്കം, മഹാത്മാഗാന്ധിയുടെയും സഹോദരന് അയ്യപ്പന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും കമലാ സുരയ്യയുടെയും ഉദ്ധരണികളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ ഇരുന്നു ഈ ആശയം പറഞ്ഞു തന്ന മോൾക്ക് ഇത് സമർപ്പിക്കുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഒറ്റദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ത്ത് തൊട്ടതുത്ത ദിവസമായ വിഷുവിന് തന്നെ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യുകയായിരുന്നു. കണ്ണന് വഴയിലയാണ് സംവിധാനം.