Entertainment
ഇന്ത്യൻ രൂചിപ്പെരു​മയെ പ്രകീർത്തിച്ച്​ സെയ്ഫ്​ അലി ഖാൻഇന്ത്യൻ രൂചിപ്പെരു​മയെ പ്രകീർത്തിച്ച്​ സെയ്ഫ്​ അലി ഖാൻ
Entertainment

ഇന്ത്യൻ രൂചിപ്പെരു​മയെ പ്രകീർത്തിച്ച്​ സെയ്ഫ്​ അലി ഖാൻ

Jaisy
|
31 May 2018 4:37 PM GMT

ദുബൈയിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം

കേരളം ഉൾപ്പെടെ ഇന്ത്യൻ രൂചിഭേദങ്ങൾ ലോകോത്തരമാണെന്ന്​ ​സെയ്ഫ്​ അലി ഖാൻ. ദുബൈയിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.

. മലയാളിയായ രാജകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ഷെഫ് എന്ന ചിത്രത്തിൽ റോഷൻ കർല എന്ന ഷെഫിന്റെ വേഷമിടുന്ന സൈഫ്​ ഏറെയും സംസാരിച്ചത്​ ഭക്ഷണ വിശേഷങ്ങളായിരുന്നു. ചെറുപ്പകാലത്ത്​ വീട്ടിലെ ആഢ്യഭക്ഷണങ്ങളോട്​ മടുപ്പാണ്​ തോന്നിയിരുന്നത്​. ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ ചെന്ന്​ അവർ ഉണ്ണുന്ന ഭക്ഷണത്തിന്റെ പങ്കുപറ്റുന്നതായിരുന്നു രുചികരം. മാതാവ്​ ശർമിള ടാഗോർ പാചകം ചെയ്യുന്നത്​ കണ്ടിരിക്കാനും രസകരമായിരുന്നു. നിർദേശങ്ങൾ നൽകി പാചകത്തിന്​ നേതൃത്വം കൊടുക്കലായിരുന്നു പിതാവ്​ ക്യാപ്റ്റൻ മൻസൂർ അലിഖാൻ പട്ടൗഡിയുടെ രീതിയെന്നും താരം ഓർത്തു പറഞ്ഞു.

കേരളത്തിന്റെ രൂചിപ്പെരുമ എല്ലാവരെയും ആകർഷിക്കുന്നതാണെന്ന്​ സംവിധായകനും പറഞ്ഞു. പുതിയ സിനിമയെ കുറിച്ച്​ ഏറെ പ്രതീക്ഷയോടെയാണ്​ സെയ്ഫ്​ സംസാരിച്ചത്​.

Related Tags :
Similar Posts