Entertainment
Entertainment
ഷെയ്ന്‍ നിഗവും നിമിഷയും ഒന്നിക്കുന്ന 'ഈട'; ടീസര്‍ കാണാം
![](/images/authorplaceholder.jpg?type=1&v=2)
31 May 2018 6:59 PM GMT
ചിത്രത്തിന്റെ ‘ഈട’ എന്ന ടൈറ്റിലിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്
ഷെയ്ന്‍ നിഗവും നിമിഷാ സജയനും ഒന്നിക്കുന്ന ഈടയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലുടനീളം മലബാർ ശൈലിയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുക. ‘ഇവിടെ’ എന്നതിന് മലബാറുകാർ ‘ഈട’ എന്നാണ് പറയുന്നത്. ചിത്രത്തിന്റെ ‘ഈട’ എന്ന ടൈറ്റിലിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
നവാഗതനായ ബി.അജിത് കുമാറാണ് സംവിധാനം. ശര്‍മിള രാജയാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരിയില്‍ തിയറ്ററുകളിലെത്തും. സുരഭി ലക്ഷ്മി, അലൻസിയർ ലേ, മണികൺഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.