Entertainment
എമ്മി റെക്കോര്‍ഡുകള്‍ തിരുത്തി ഗെയിം ഓഫ് ത്രോണ്‍സ്എമ്മി റെക്കോര്‍ഡുകള്‍ തിരുത്തി ഗെയിം ഓഫ് ത്രോണ്‍സ്
Entertainment

എമ്മി റെക്കോര്‍ഡുകള്‍ തിരുത്തി ഗെയിം ഓഫ് ത്രോണ്‍സ്

Ubaid
|
1 Jun 2018 6:52 AM GMT

38 എമ്മി പുരസ്കാരങ്ങള്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് എച്ച്ബിഒയില്‍ സംപ്രേഷണം ചെയ്യുന്ന ഫാന്‍റസി പരമ്പര ഗെയിം ഓഫ് ത്രോണ്‍സ്.

68ാംമത് എമ്മി ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗെയിം ഓഫ് ത്രോണ്‍സ് ആണ് മികച്ച സീരീസ്. മികച്ച നടനുള്ള പുരസ്കാരത്തിന് റാമി മാലെകും മികച്ച നടിക്ക് തതിയാന മസ്‍ലാനിയും അര്‍ഹയായി.

38 എമ്മി പുരസ്കാരങ്ങള്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് എച്ച്ബിഒയില്‍ സംപ്രേഷണം ചെയ്യുന്ന ഫാന്‍റസി പരമ്പര ഗെയിം ഓഫ് ത്രോണ്‍സ്. എന്‍ബിസിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയായ ഫ്രേസിയറിന്‍റെ റെക്കോര്‍ഡ് ആണ് ഇന്നലത്തെ എമ്മി അവാര്‍ഡ് നിശയോടെ ഗെയിം ഓഫ് ത്രോണ്‍സ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മികച്ച ഡ്രാമ സീരീസിനുള്ള പുരസ്കാരം ഗെയിം ഓഫ് ത്രോണ്‍സ് നേടുന്നത്. മികച്ച സീരീസിന് പുറമെ ശ്രദ്ധേയ സംവിധാനം, കാസ്റ്റിംഗ്, മേക്കപ്പ്, വസ്ത്രാലങ്കാരം തുടങ്ങി 12 വിഭാഗങ്ങളിലും ഗെയിം ഓഫ് ത്രോണ്‍സ് പുരസ്കാരം നേടി.

മിസ്റ്റര്‍ റോബോട്ടിലെ അഭിനയത്തിന് റാമി മാലെക് നടനും ഓര്‍ഫന്‍ ബ്ലാക്കിലെ അഭിനയത്തിന് തതിയാന മസ്‌ലാനി നടിയുമായി. വീപ് ആണ് മികച്ച കോമഡി സീരീസ്. കോമഡി സീരിസിലെ മികച്ച നടനായി ട്രാന്‍സ്പരന്‍റിലെ അഭിനയത്തിന് ജഫ്ലെ ടേമ്പറെയും മികച്ച നടിയായി വീപിലെ അഭിനയത്തിന് ജൂലിയ ലൂയിസും അര്‍ഹയായി. ഡെയിം മാഗി സ്മിത്താണ് സഹനടി. ഡൌണ്‍ടണ്‍ ആബെയിലെ അഭിനയത്തിന് ഇത് മൂന്നാം തവണയാണ് ഡെയിം മാഗി സ്മിത്ത് മികച്ച സഹനടിയാകുന്നത്. ലോസ് ആഞ്ചലസിലെ മൈക്രോസോഫ്റ്റ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ ജിമ്മി കിമ്മെലായിരുന്നു ആതിഥേയന്‍.

Similar Posts