Entertainment
ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോര്‍ഡിലേക്ക് ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോര്‍ഡിലേക്ക് 
Entertainment

ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോര്‍ഡിലേക്ക് 

Rishad
|
1 Jun 2018 3:54 AM GMT

ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ലോക റെക്കോര്‍ഡിലേക്ക് നടന്നുകയറിയിരിക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി. 5 മണിക്കൂർ കൊണ്ട് 67 ഗാനങ്ങൾ വായിച്ചാണ് വൈക്കം വിജയലക്ഷ്മി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ഇടംപിടിച്ചത്.

ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ലോക റെക്കോര്‍ഡിലേക്ക് നടന്നുകയറിയിരിക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി. 5 മണിക്കൂർ കൊണ്ട് 67 ഗാനങ്ങൾ വായിച്ചാണ് വൈക്കം വിജയലക്ഷ്മി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ഇടംപിടിച്ചത്. ഒറ്റ ശ്രുതിയില്‍ ഈണമിട്ട ഒറ്റ കമ്പിയിൽ വീണയിൽ 5 മണിക്കൂർ കൊണ്ട് 51 ഗാനങ്ങൾ വായിക്കായിരുന്നു ലക്ഷ്യം. എന്നാൽ മൂന്ന് മണികൂർ പിന്നിട്ടപ്പോൾ തന്നെ വിജയലക്ഷ്മി തന്റെ ലക്ഷ്യം കൈവരിച്ചു.


12 കീർത്തനങ്ങളും 7 മലയാള സിനിമ ഗാനങ്ങളും 5 വീതം തമിഴ് ഹിന്ദി ഗാനങ്ങളും വിജയ ലക്ഷ്മി വായിച്ചു. റെക്കോർഡ് അധികൃതരുടെ കണക്കുകൾ പ്രകാരം 5 മണിക്കൂർ കൊണ്ട് 67 ഗാനങ്ങൾ വിജയലക്ഷ്മി വായിച്ചു.യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയതോടെ ലിംക ബുക്കിലേക്കും അമേരിക്കൻ റെക്കോർഡ്സ് ബുക്കിലേക്കും വിജയ ലക്ഷ്മിയെ ശുപാർശ ചെയ്തു. ചടങ്ങിൽ പന്നിൽ രവീന്ദ്രൻ റക്കോർഡ് സർട്ടിഫിക്കറ്റും ബിനോയ് വിശ്വം മെഡലും വിദ്യാധരൻ മാസ്റ്റർ ട്രോഫിയും വിജയലക്ഷ്മിക്ക് സമ്മാനിച്ചു.

Related Tags :
Similar Posts