ഗോദ സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു
|ആഗസ്ത് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം
ഗോദ,കുഞ്ഞിരാമായണം സിനിമകളുടെ സംവിധായകന് സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു.കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. ആഗസ്ത് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും മകനാണ് 27കാരനായ ബേസില്‍. ഫാ. ജോസഫിന്റെ കാര്‍മികത്വത്തിലായിരിക്കും വിവാഹം.
2015ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണം ആണ് ബേസിലിന്റെ ആദ്യ ചിത്രം. കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. തുടര്‍ന്നാണ് ഗുസ്തി പ്രമേയമാക്കി ഗോദ ഒരുക്കന്നത്. മികച്ച അഭിപ്രായം നേടി ഗോദ മുന്നേറുകയാണ്. അപ് ആന്‍ഡ് ഡൌണ്‍ മുകളിലൊരാളുണ്ട്, ഹോംലി മീല്‍സ്, സഖാവ്,കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.