മാഡം തുസാദ്സില്‍ ഇനി പ്രഭാസിന്റെ പ്രതിമയും
|അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രതിമ സ്ഥാപിതമാകും
ലോകപ്രശസ്തമായ ബാങ്കോക്കിലെ മാഡം തൂസാദ്സ് മെഴുക് മ്യൂസിയത്തില്‍ ബാഹുബലി താരം പ്രഭാസും ഇടംപിടിച്ചു. ബാഹുബലിയുടെ സംവിധായകന് എസ്.എസ് രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്റിറിലൂടെ സ്ഥിരീകരിച്ചത്. ഇക്കാലത്ത് ഒരു വാര്‍ത്ത മുടിവയ്ക്കുന്നത് അസാധ്യമാണ്. ആ ശുഭവാര്‍ത്ത താന്‍ ഇന്ന് തന്നെ വെളിപ്പെടുത്തുന്നുവെന്ന ആമുഖത്തോടെയാണ് ട്വീറ്റ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രതിമ സ്ഥാപിതമാകും.
മ്യൂസിയത്തില്‍ ഇടംപിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. ബാഹുബലിയില്‍ പ്രഭാസ് അഭിനയിച്ച അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാകും പ്രതിമ നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2015-ലാണ് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുഹലി പുറത്തിറങ്ങിയത്. ഇതിന്റെ രണ്ടാം ഭാഗമായ ബാഹുബലി-2 2017 ഏപ്രില്‍ 28-നാണ് തിയറ്ററിലെത്തുക. ഇന്ത്യന്‍ താരങ്ങളായ അമിതാഭ് ബച്ചന്, ഷാരുഖ് ഖാന്, സല്മാന് ഖാന്, ഐശ്വര്യ റായി, ഹൃത്വിക് റോഷന്, കരീന കപൂര്‍, മാധുരി ദീക്ഷിത്, കത്രീന കൈഫ് എന്നിവരുടെ മെഴുകു പ്രതിമകളും മ്യൂസിയത്തിലുണ്ട്.