Entertainment
ഗപ്പി വീണ്ടും റിലീസ് ചെയ്യട്ടെ..തിയറ്ററില്‍ പോയി കാണുമോ എന്ന് ടൊവിനോ തോമസ്ഗപ്പി വീണ്ടും റിലീസ് ചെയ്യട്ടെ..തിയറ്ററില്‍ പോയി കാണുമോ എന്ന് ടൊവിനോ തോമസ്
Entertainment

ഗപ്പി വീണ്ടും റിലീസ് ചെയ്യട്ടെ..തിയറ്ററില്‍ പോയി കാണുമോ എന്ന് ടൊവിനോ തോമസ്

Jaisy
|
2 Jun 2018 5:15 AM GMT

ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

ഗപ്പിയുടെ ഡിവിഡി പുറത്തിറങ്ങയതിന് ശേഷം തനിക്ക് വരുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് മറുചോദ്യവുമായി നടന്‍ ടൊവിനോ തോമസ്. പടം വീണ്ടും റിലീസ് ചെയ്താല്‍ തിയറ്റില്‍ പോയി കാണുമോ എന്ന് ടൊവിനോ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഈയിടെയാണ് മാസ്റ്റര്‍ ചേതന്‍ നായകനായ ഗപ്പി റിലീസ് തിയറ്ററിലെത്തിയത്. എന്നാല്‍ ചിത്രം വലിയ വിജയമൊന്നും സമ്മാനിച്ചില്ല. എന്നാല്‍ പിന്നീട് ഡിവിഡി പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണവും ലഭിച്ചു. ഇത്ര നല്ല ചിത്രം തിയറ്ററില്‍ പോയി കാണാന്‍ തോന്നിയില്ലല്ലോ എന്നായിരുന്നു പലരുടെയും അഭിപ്രായം. ഗപ്പിയെ വിശ്വസിച്ച് പ്രേക്ഷകര്‍ തിയറ്ററില്‍ പോയിരുന്നെങ്കില്‍ ചിത്രം വിജയിക്കുമായിരുന്നുവെന്ന് ടൊവിനോയും പറഞ്ഞു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ടൊവിനോ ആയിരുന്നു.

ടൊവിനോയുടെ പോസ്റ്റ്

പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, ഗപ്പി തിയേറ്ററിൽ നിന്ന് കാണാൻ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് ഒരു പാട് പേർ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാർത്ഥമായി പറഞ്ഞതാണോ?
എങ്കിൽ പടം റീ റിലീസ് ചെയ്യട്ടെ?
നിങ്ങളൊക്കെ പോയി കാണുവോ?

തിയറ്ററിൽ ആസ്വദിക്കാൻ പോന്ന ക്വാളിറ്റിയിൽ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകൾ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാൻ കാരണം.

Similar Posts