സുഗതകുമാരിയുടെ ജീവിതം സിനിമയാകുന്നു: ആശാ ശരത്ത്‍ നായികയാകും
|മാധവിക്കുട്ടിക്ക് പിന്നാലെ കവയിത്രി സുഗതകുമാരിയുടെ ജീവിതത്തിലെ ഒരേടും സിനിമയാകുന്നു. സംഗീത സംവിധായകന്‍ സുരേഷ് മണിമലയാണ് പവിഴമല്ലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത്.
മാധവിക്കുട്ടിക്ക് പിന്നാലെ കവയിത്രി സുഗതകുമാരിയുടെ ജീവിതത്തിലെ ഒരേടും സിനിമയാകുന്നു. സംഗീത സംവിധായകന്‍ സുരേഷ് മണിമലയാണ് പവിഴമല്ലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത്. ആശാ ശരത്താണ് ചിത്രത്തില്‍ നായികയാവുക.2014ല്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സുഗതകുമാരി ടീച്ചറില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. തിരക്കഥയും കവിയിത്രിക്ക് ഇഷ്ടമായ സ്ഥിക്ക് ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. മധു അന്പാട്ടാണ് ഛായാഗ്രാഹണം. സുഗത കുമാരി ടീച്ചറുടെ പവിഴമല്ലി, നന്ദി, എന്നീ കവിതകളും മകള്‍ ലക്ഷ്മി എഴുതിയ ഗാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കെ എസ് ചിത്രയാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. സംഗീത സംവിധാനവും സുരേഷ് മണിമലയാണ്.
കവയിത്രിയായും പാരിസ്ഥിതിക, സാമൂഹ്യ പ്രവര്‍ത്തകയായും നിറഞ്ഞുനില്‍ക്കുന്ന സുഗതകുമാരിയുടെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് സുരേഷ് മണിമല പവിഴമല്ലിയൊരുക്കുന്നത്. സുഗത കുമാരിയുടെ പട്ടുപാവാട എന്ന കവിതയും, അഭയ എന്നപുനരധിവാ കേന്ദ്രവുമാണ് സിനിമക്ക് ആധാരം. ചിത്രത്തില്‍ ആശാ ശരത്തിന്റെ കഥാപാത്രത്തിന്റെ പേര് പാര്‍വ്വതി ടീച്ചറെന്നാണ്. ആശാ ശരത്തിന് പുറമേ രണ്ടു കുട്ടികളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. പുനര്‍ജനി ,പാട്ടിന്റെ പാലാഴി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഈണം നല്‍കിയ സുരേഷ് മണിമലയുടെ ആദ്യ സംവിധാന സംരംഭമാണിത്. വീ ഹിയര്‍ യു ഇന്ത്യ എന്ന സന്നദ്ധ സംഘടനയും പുലരി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.