Entertainment
പത്മാവതി യുകെയില്‍ റീലീസ് ചെയ്യുംപത്മാവതി യുകെയില്‍ റീലീസ് ചെയ്യും
Entertainment

പത്മാവതി യുകെയില്‍ റീലീസ് ചെയ്യും

Jaisy
|
2 Jun 2018 2:44 AM GMT

ചിത്രം ഡിസംബര്‍ ഒന്നിനു തന്നെ ബ്രിട്ടണില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി യുകെയില്‍ റീലീസ് ചെയ്യും. ഡിസംബര്‍ ഒന്നിനു തന്നെ ബ്രിട്ടണില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. എന്നാല്‍ ഇന്ത്യയിലെത്തും മുന്‍പ് ചിത്രം വിദേശത്ത് റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷനാണ് പത്മാവതിക്ക് യുകെയില്‍ പ്രദര്‍ശാനാനുമതി നല്‍കിയത്. ഒരു രംഗം പോലും നീക്കം ചെയ്യാതെ 12 എ റേറ്റിംഗ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 12 എ റേറ്റിങ് അനുസരിച്ച് 12 വയസില്‍ താഴെയുള്ള കുട്ടികള്‍‌ക്ക് പ്രായപൂര്‍ത്തിയായ ആള്‍ക്കൊപ്പം മാത്രമേ സിനിമ കാണാന്‍ സാധിക്കും. സിനിമയില്‍ യുദ്ധരംഗങ്ങള്‍ ഉള്ളതിനാലാണ് 12 എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്.. യുകെയില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചിത്രം റിലീസ് ചെയ്യാനാകും.. എന്നാല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാലെ മറ്റു രാജ്യങ്ങളിലും ചിത്രം എത്തിക്കൂ എന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ലോകത്താകമാനം ഡിസംബര്‍ ഒന്നിന് പത്മാവതി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി വിവിധ സംസ്ഥാനങ്ങളും രജപുത് സംഘടനകളും മുന്നോട്ടുവന്നതോടെ നിര്‍മാതാക്കള്‍ റിലീസ് നീട്ടിവെച്ചു. അത്തരം രംഗങ്ങളൊന്നും ചിത്രത്തിലില്ലെന്ന് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി വ്യക്തമാക്കി. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Related Tags :
Similar Posts