Entertainment
Entertainment
ആമി നിരോധിക്കണമെന്ന ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി
|2 Jun 2018 1:27 AM GMT
സംവിധായകനും അബ്ദുൽ സമദ് സമദാനിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്
കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമ നിരോധിക്കണമെന്ന ഹരജിയിൽ ഹൈക്കോടതി എതിർകക്ഷികളോട് വിശദീകരണം തേടി. കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ എറണാകുളം ഇടപ്പള്ളി സ്വദേശി കെ പി രാമചന്ദ്രൻ നൽകിയ ഹരജിയിൽ സെന്‍സര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സെക്രട്ടറി, സംവിധായകന്‍ കമല്‍, നിര്‍മാതാക്കളായ റോബന്‍ റോച്ച, റാഫല്‍ പി തോമസ് എന്നിവർക്ക് പുറമെ മറ്റൊരു എതിർകക്ഷിയായ മുൻ എംപിയും എംഎൽഎയുമായ അബ്ദുൽ സമദ് സമദാനിക്കും നോട്ടീസ് നല്‍കും. കമലിനും നിര്‍മാതാക്കള്‍ക്കും സമദാനിക്കും പ്രത്യേക ദൂതന്‍ വഴിയാണ് നോട്ടീസ് നല്‍കുക.