Entertainment
ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം; ഞെട്ടലോടെ ബോളിവുഡ്ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം; ഞെട്ടലോടെ ബോളിവുഡ്
Entertainment

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം; ഞെട്ടലോടെ ബോളിവുഡ്

Jaisy
|
2 Jun 2018 12:58 AM GMT

താന്‍ വളരെയധികം ദുഖിതനാണെന്ന് ശ്രീദേവിയുടെ അടുത്ത സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ മനീഷ് മല്‍ഹോത്ര ട്വിറ്ററില്‍ കുറിച്ചു

സിനിമയ്ക്ക് കുറച്ച് ഇടവേള നല്‍കിയെങ്കിലും പൊതുചടങ്ങുകളില്‍ നിറസാന്നിധ്യമായിരുന്നു ശ്രീദേവി. ബി ടൌണിലെ എല്ലാ പ്രധാന പരിപാടികളിലും താരനിശകളിലും ഫാഷന്‍ ഷോകളിലുമെല്ലാം ശ്രീ മകളോടൊപ്പം എത്തിയിരുന്നു. അതുകൊണ്ടു തന്നെ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിലുള്ള ഞെട്ടലിലാണ് ബോളിവുഡ്.

I just heard Ma’am Sridevi passed away due to a massive cardiac arrest. I am in shock...cant stop crying...

— sushmita sen (@thesushmitasen) February 24, 2018

ശരിക്കും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു, എനിക്ക് എന്റെ കരച്ചില്‍ നിര്‍ത്താനാകുന്നില്ലെന്ന് സിനിമാതാരം സുസ്മിത സെന്‍ ട്വിറ്ററില്‍ കുറിച്ചു. പറയാന്‍ വാക്കുകളില്ല, ശ്രീദേവിയെ സ്നേഹിക്കുന്ന എല്ലാവരോടും അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നതായി പ്രിയങ്ക ചോപ്ര കുറിച്ചു. ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നുവെന്ന് നിമ്രത് കൌര്‍ പറഞ്ഞു. വളരെയധികം ഭീതിപ്പെടുത്തുന്ന വാര്‍ത്തയായിരുന്നുവെന്ന് ബിസിനസുകാരനായ രാജ് കുന്ദ്ര ട്വീറ്റ് ചെയ്തു.
താന്‍ വളരെയധികം ദുഖിതനാണെന്ന് ശ്രീദേവിയുടെ അടുത്ത സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ മനീഷ് മല്‍ഹോത്ര ട്വിറ്ററില്‍ കുറിച്ചു. ശ്രീദേവി തങ്ങള്‍ക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ കുറിച്ചു.

I am shocked . I have no words. My condolences to the family , friends and fans of cinemas darling ... Sridevi ji .. #RIPSridevi

— Anushka Sharma (@AnushkaSharma) February 24, 2018

Related Tags :
Similar Posts