Entertainment
52 സെക്കന്റില്‍ തീരുന്ന ഇന്ത്യന്‍ സിനിമ52 സെക്കന്റില്‍ തീരുന്ന ഇന്ത്യന്‍ സിനിമ
Entertainment

52 സെക്കന്റില്‍ തീരുന്ന ഇന്ത്യന്‍ സിനിമ

Khasida
|
3 Jun 2018 8:02 AM GMT

എണ്ണമറ്റ മുന്നറിയിപ്പുകളിലും നിരീക്ഷണങ്ങളിലും കുരുങ്ങി അകാലത്തില്‍ മരിക്കുന്ന സിനിമയ്ക്ക് ഒരു ചരമഗീതം

സെന്‍സറിംഗിന്റെ കൊലക്കത്തിയില്‍ തീരുന്ന ഇന്ത്യന്‍ സിനിമയ്ക്കുള്ള ചരമഗീതമാണ് 52 സെക്കന്റ് എന്ന ചെറുചിത്രം. സ്വതന്ത്രസംവിധായകന്‍ പ്രതാപ് ജോസഫിന്റെ ചിത്രം, എണ്ണമറ്റ മുന്നറിയിപ്പുകളിലും നിരീക്ഷണങ്ങളിലും കുരുങ്ങി അകാലത്തില്‍ മരിക്കുന്ന സിനിമയുടെ, കലാകാരന്റെ, വര്‍ത്തമാനത്തിന്റെ തന്നെ ചിത്രീകരണമാണ്.

ദേശീയഗാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിര്‍ദേശത്തില്‍ തുടങ്ങുന്ന ചിത്രം. ബീഫ്‍ നിരോധത്തിലൂടെ കടന്ന്, ഒരു മദ്യപാന ദൃശ്യത്തിലെത്തി മദ്യപാനം, സിഗരറ്റ്, ഗോമാംസം, സ്വവര്‍ഗലൈംഗികത, മൃഗസംരക്ഷണം തുടങ്ങിയവയെകുറിച്ചുള്ള മുന്നറിയിപ്പുകള്‍ തിങ്ങിനിറഞ്ഞ് ദൃശ്യം മറഞ്ഞ് ബീപ്പ് ശബ്ദത്തോടെ അവസാനിക്കുന്നു.

പ്രതിഷേധങ്ങളില്ലാതെ, നിരുപദ്രവകരമെന്നോ പുരോഗമനപരമെന്നോ പൊതുവില്‍ സ്വീകരിക്കപ്പെടുന്നവയാണിവ. പക്ഷേ കലാകാരനെ സംബന്ധിച്ച് ഇത് അപഹാസ്യവും ആത്മഹത്യാപരവുമാണെന്ന് ചിത്രം ഓര്‍മപ്പെടുത്തുന്നു.

ഒട്ടും ശുഭകരമല്ലാത്ത ഈ അന്ത്യം ഉള്ളടക്കത്തിലും അവതരണത്തിലും തുടങ്ങി, ഇന്ന് പ്രേക്ഷകരിലേക്കെത്തി നില്‍ക്കുന്ന ചാരക്കണ്ണുകളുടെ അടയാളമാണ്. ഒപ്പം, ദേശീയഗാനം നിര്‍ബന്ധമാക്കിയതോടെ തിയറ്ററിലെ സിനിമയെ മനസ്സില്‍ കുഴിച്ചുമൂടിയവരുടെ ഗദ്ഗദം കൂടിയാകുന്നു ചിത്രം.

Similar Posts