ചെക്കന്‍ കപ്പലൊക്കെ വിട്ട് ഇപ്പോ തോണിയില്‍ ആയോ? പൂമരത്തിലെ രണ്ടാമത്തെ പാട്ടിനും ട്രോളോട് ട്രോള്‍
|നായകനായ കാളിദാസ് ജയറാം കോളേജിലെ കവിതാ മത്സരത്തില്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് ഈ പാട്ടിലുള്ളത്
ഞാനും ഞാനുമെന്റാളും ആ നാല്‍പത് പേരും...കാളിദാസ് ജയറാം നായകനായ പൂമരം എന്ന ചിത്രത്തിലെ പാട്ട് നിമിഷ നേരം കൊണ്ട് ഹിറ്റായെങ്കിലും ട്രോളുകളുടെ ഇഷ്ടവിഷയമായിരുന്നു പൂമരം പാട്ട്. നാല്‍പത് പേര് ചേര്‍ന്ന കപ്പലുണ്ടാക്കിയ പാട്ട് കേട്ട് ട്രോളന്‍മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലായിരുന്നു. പൂമരം പാട്ടിന്റെ ഹാങോവര്‍ തീരും മുന്‍പ് ട്രോളന്‍മാര്‍ക്ക് മുന്നിലേക്ക് മറ്റൊരു പാട്ടെത്തി. ചിത്രത്തിലെ തന്നെ രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് കണ്ണടച്ച് തുറക്കും മുന്‍പേ തന്നെ പാട്ട് ട്രോളുകള്‍ക്ക് ഇരയായി. കടവത്തൊരു തോണിയടുത്തു എന്നു തുടങ്ങുന്ന പാട്ട് ആദ്യഗാനം പോലെ തന്നെ ഹൃദ്യമാണ്. എന്നാല്‍ കാളിദാസ് കപ്പല് വിട്ട് തോണി പിടിച്ചോ എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത് എബ്രിഡ് ഷൈന് തോണിയും കപ്പലും വീക്ക്നസ് ആണെന്ന് മറ്റൊരു ട്രോള്‍.
നായകനായ കാളിദാസ് ജയറാം കോളേജിലെ കവിതാ മത്സരത്തില്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് ഈ പാട്ടിലുള്ളത്. കാളിദാസ് എഴുതുന്ന കവിതയായിട്ടാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. കാര്യം ട്രോളുകള്‍ക്ക് ഇരയായെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 516,513 പേര്‍ യു ട്യൂബില്‍ പാട്ട് കണ്ട് കഴിഞ്ഞു.
ആദ്യ ഗാനവും പെട്ടെന്ന് തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ലളിതമായ വരികളും ഈണവുമായിരുന്നു ഞാനും ഞാനുമെന്റാളും എന്ന പാട്ടിന്റെ സവിശേഷത. 18,421,030 പേരാണ് ഇതുവരെ ഗാനം കണ്ടത്.
കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് പൂമരം. എബ്രിഡ് ഷൈനാണ് സംവിധാനം. കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫൈസല്‍ റാസിയാണ് സംഗീതം. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.