Entertainment
തമാശക്ക് പോലും ദ്വയാര്‍ത്ഥ പ്രയോഗം നടത്താത്ത ആളാണ് ശ്രീജിത് രവിയെന്ന് സുഹൃത്ത്തമാശക്ക് പോലും ദ്വയാര്‍ത്ഥ പ്രയോഗം നടത്താത്ത ആളാണ് ശ്രീജിത് രവിയെന്ന് സുഹൃത്ത്
Entertainment

തമാശക്ക് പോലും ദ്വയാര്‍ത്ഥ പ്രയോഗം നടത്താത്ത ആളാണ് ശ്രീജിത് രവിയെന്ന് സുഹൃത്ത്

Jaisy
|
5 Jun 2018 4:05 AM GMT

ശ്രീജിത്തിനെ കുറിച്ച് ആദ്യം കേൾക്കുന്നത് എൻട്രൻസ് ക്ലാസ്സുകളിൽ ഒന്നിലാണ്

മലയാള സിനിമയെ ഈയിടെ ഏറ്റവും ഞെട്ടിച്ച വാര്‍ത്തയായിരുന്നു നഗ്നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നടന്‍ ശ്രീജിത് രവിയുടെ അറസ്റ്റ്. കേട്ടവര്‍ക്കും അത്ഭുതമായിരുന്നു. ശ്രീജിതിനെപ്പോലുള്ള ഒരു വ്യക്തി ഇങ്ങിനെ ചെയ്യില്ല എന്ന് മിക്കവരും ഉറച്ചു വിശ്വസിച്ചു. നഗ്നതാ പ്രദര്‍ശനം നടത്തിയത് താനല്ലെന്ന് പലവട്ടം ശ്രീജിത് തുറന്നു പറഞ്ഞെങ്കിലും തെളിവുകള്‍ അദ്ദേഹത്തിനെതിരായിരുന്നു. സിനിമാരംഗത്തുള്ളവരും അദ്ദേഹത്തിന് പിന്തുണയുമായി എത്തി. ശ്രീജിതിന്റെ അടുത്ത സുഹൃത്തായ സിജി മനോജ് അദ്ദേഹത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തമാശക്ക് പോലും ദ്വയാര്‍ത്ഥ പ്രയോഗം നടത്താത്ത ആളാണ് ശ്രീജിത് എന്ന് സിജി പറയുന്നു.

സിജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീജിത്തിനെ കുറിച്ച് ആദ്യം കേൾക്കുന്നത് എൻട്രൻസ് ക്ലാസ്സുകളിൽ ഒന്നിലാണ്. Suratkal നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ( അന്നത്തെ REC ) പ്രവേശനം കിട്ടിയ കഠിനാധ്വാനിയായ ശ്രീജിത്തിനെ കുറിച്ച് പറഞ്ഞപ്പോൾ സാറിന്റെ കണ്ണിൽ കണ്ട പ്രകാശം ബന്ധുവായിട്ടും അടുത്ത പരിചയമില്ലാതെ പോയതിൽ എനിക്ക് നിരാശയുണ്ടാക്കി.. പിന്നീട് പരിചയപ്പെട്ടപ്പോൾ ഇത്രയും വിദ്യാഭ്യാസമുള്ള മാന്യനായ ശ്രീജുവിന്‌ എങ്ങിനെ ഇത്ര മോശമായ റോളുകളിൽ അഭിനയിക്കാൻ സാധിക്കുന്നു എന്ന് അദ്‌ഭുതം കൂറിയിട്ടുണ്ട്... ഡോക്ടർമാരും എഞ്ചിനീർമാരുംമാത്രമുള്ള കുടുംബത്തിലേക്ക് മനപ്പൊരുത്തത്തിന്റെ വാദവുമായി പ്രണയിനിയെ കൊണ്ടുവന്നപ്പോൾ ആരാധന കൂടി.. ആരോടും ഒരു മോശമായ വാക്ക് പറയാത്ത ഒരു തമാശക്ക് പോലും ദ്വയാർത്ഥ പ്രയോഗം നടത്താത്ത ശ്രീജു കുട്ടികളോട് മോശമായ ആംഗ്യം കാണിച്ചതിന് അറസ്റ്റിൽ ആയി പോലും .. അതും ആര് കണ്ടാലും തിരിച്ചറിയുന്ന ഒരാൾ സ്വന്തം വീട്ടിൽ നിന്ന് ഒരു തീണ്ടാപ്പാട് അകലെ.. ഒരു മെസ്സേജ് അയച്ചു തിരക്കിനിടയിൽ മറുപടി അയക്കാൻ മറന്നാൽ വലിയ തെറ്റ് ചെയ്ത പോലെ മാപ്പു പറയുന്ന ശ്രീജു.. ഇല്ല ശ്രീജു, നിന്നെ അറിയുന്ന ആർക്കും ഇത് വിശ്വസിക്കാനാവില്ല .. ബോട്സ്വാനയിലെ ബസിനെസ്സിൽ പങ്കാളിയാവാൻ അച്ഛനും ഏട്ടനും എന്നും വിളിച്ചിട്ടും കലയോടുള്ള പ്രണയം കൊണ്ട് ഇവിടെ തന്നെ നിന്ന നീ ഈ പരീക്ഷണവും അതിജീവിച്ചു തിരിച്ചു വരും .. ഇന്ന് പണിമുടക്കായതു നന്നായി ..സജിതക്കും മോനും ടീവിയിൽ പാഞ്ഞു നടക്കുന്ന സ്ക്രോളുകൾ നിന്നിട്ടു സ്കൂളിൽ പോയാൽ മതീല്ലോ.. തെറ്റ് ചെയ്യാത്ത എല്ലാരും കല്ലെറിഞ്ഞു രസിക്കട്ടെ.. നീ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരും വരെ.

Similar Posts