Entertainment
വിവാദങ്ങള്‍ക്കിടെ പത്മാവത് എത്തി; നാല് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ചില്ലവിവാദങ്ങള്‍ക്കിടെ പത്മാവത് എത്തി; നാല് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ചില്ല
Entertainment

വിവാദങ്ങള്‍ക്കിടെ പത്മാവത് എത്തി; നാല് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ചില്ല

Sithara
|
5 Jun 2018 3:02 PM GMT

രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

വിവാദങ്ങള്‍ക്കിടെ പദ്മാവത് സിനിമ തിയേറ്ററുകളിലെത്തി. ചിത്രം രജപുത് വിഭാഗങ്ങള്‍ക്ക് എതിരല്ലെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. അതേസമയം സിനിമക്കെതിരായ പ്രതിഷേധം കര്‍ണിസേന ശക്തമാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

കര്‍ണിസേനയും വിവിധ ഹിന്ദു സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കിടെ കനത്ത സുരക്ഷയിലാണ് പദ്മാവത് സിനിമ ഇന്ന് തിയേറ്റുകളിലെത്തിയത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിനിമക്ക് എതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ കോലം കത്തിച്ചു. തിയേറ്ററുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും തിയേറ്ററുകള്‍ ആക്രമിക്കപ്പെട്ടു. ബീഹാറില്‍ വാളുകളുമായായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്. അതേസമയം രജപുത്ര വിഭാഗത്തിന് എതിരായി സിനിമയില്‍ ഒന്നുമില്ലെന്ന് സിനിമ കണ്ടിറങ്ങിയവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്കൂള്‍ കുട്ടികളിലിരിക്കെ പ്രതിഷേധക്കാര്‍ ബസ് ആക്രമിച്ച സംഭവത്തില്‍ 18 പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തുന്ന സിനിമ നിര്‍മിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

Similar Posts