Entertainment
എന്റെ ആമി ഇങ്ങനെയല്ല എന്ന് പറയുന്നവർക്ക് അവരുടെ ആമിയെ അവതരിപ്പിക്കാൻ വേറെയും ചിത്രങ്ങൾ നിർമ്മിക്കാം: പ്രകാശ് ബാരെഎന്റെ ആമി ഇങ്ങനെയല്ല എന്ന് പറയുന്നവർക്ക് അവരുടെ ആമിയെ അവതരിപ്പിക്കാൻ വേറെയും ചിത്രങ്ങൾ നിർമ്മിക്കാം: പ്രകാശ് ബാരെ
Entertainment

എന്റെ ആമി ഇങ്ങനെയല്ല എന്ന് പറയുന്നവർക്ക് അവരുടെ ആമിയെ അവതരിപ്പിക്കാൻ വേറെയും ചിത്രങ്ങൾ നിർമ്മിക്കാം: പ്രകാശ് ബാരെ

Jaisy
|
5 Jun 2018 9:22 AM GMT

ഇവൻ മേഘരൂപൻ ഒഴിച്ച് നിറുത്തിയാൽ ഇതാദ്യമായല്ലേ ഒരു സാഹിത്യ വ്യക്തിത്വത്തെ മലയാളസിനിമ ഓർക്കുന്നത്

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമല്‍ ചിത്രം ആമി മികച്ച ചിത്രമാണെന്ന് നടനും സംവിധായകനുമായ പ്രകാശ് ബാരെ. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നന്നായിത്തന്നെ ആമിയെ അവതരിപ്പിച്ചിരിക്കുന്നു കമൽ. മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു ബിയോപികാണെന്നും ബാരെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സോഷ്യൽ മീഡിയ റിവ്യൂകളും കമന്റുകളും കണ്ട് തീരെ പ്രതീക്ഷിയില്ലാതെയാണ് ആമി കാണാൻ ചെന്നത്. മാധവിക്കുട്ടിയുടെ ജീവിതകഥ എന്ന നിലയ്ക്ക് ശ്രമകരമായയീ യത്നം കമലെങ്ങിനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയും നേരത്തേ ഉണ്ടായിരുന്നു.

പക്ഷെ മലയാള സിനിമയുടെ ഇന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നന്നായിത്തന്നെ ആമിയെ അവതരിപ്പിച്ചിരിക്കുന്നു കമൽ. മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു ബിയോപിക്. കമലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. കമലിന്റെ മറ്റൊരു ബിയോപിക് ആയ സെല്ലുലോയ്ഡിന് എത്രയോ മുകളിൽ. കല്ലുകടികളില്ലെന്നല്ല. പക്ഷെ മൊത്തത്തിൽ ചരിത്രത്തോട് നീതിപുലർത്തി മാധവിക്കുട്ടിയോടുള്ള ഇഷ്ടം ചോർന്ന് പോകാതെ ചെയ്യാൻ പറ്റിയിട്ടുണ്ട്.

എന്റെ ആമി ഇങ്ങനെയല്ല എന്ന് പറയുന്നവർക്ക് അവരുടെ ആമിയെ അവതരിപ്പിക്കാൻ വേറെയും ചിത്രങ്ങൾ നിർമ്മിക്കാവുന്നതേ ഉള്ളൂ. ഇവൻ മേഘരൂപൻ ഒഴിച്ച് നിറുത്തിയാൽ ഇതാദ്യമായല്ലേ ഒരു സാഹിത്യവ്യക്തിത്വത്തെ മലയാളസിനിമ ഓർക്കുന്നത്. മാധവിക്കുട്ടിയെ ആസ്പദമാക്കി ഇനിയും ചിത്രങ്ങൾ ഉണ്ടാവട്ടെ.. Deepan ദീപൻ ശിവരാമന്റെ ഖസാക്ക് നാടകത്തിലെ ആദ്യരംഗം വളരെ ഫലപ്രദമായി സിനിമയിൽ ഉപയോഗിച്ചത് കൗതുകമായി.

Related Tags :
Similar Posts