Entertainment
നടി സാന്ദ്രാ തോമസ് വിവാഹിതയായിനടി സാന്ദ്രാ തോമസ് വിവാഹിതയായി
Entertainment

നടി സാന്ദ്രാ തോമസ് വിവാഹിതയായി

admin
|
5 Jun 2018 5:11 AM GMT

വില്‍സണ്‍ ജോണ്‍ തോമസാണ് വരന്‍

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. നിലമ്പൂര്‍ എടക്കര സ്വദേശി സയ്യില്‍ വില്‍സണ്‍ ജോണ്‍ തോമസാണ് വരന്‍. എടക്കര മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. വ്യവസായിയും എറണാകുളത്ത് ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമാണ് വില്‍സണ്‍.

നിലമ്പൂര്‍ ഹോട്ടല്‍ റോസ് ഇന്റര്‍നാഷണലില്‍ നടന്ന വിവാഹസത്ക്കാരത്തില്‍ നടന്‍ വിജയ് ബാബു, നടിമാരായ പാര്‍വ്വതി, സ്വാതി റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന വമ്പന്‍ സല്‍ക്കാരം കൊച്ചിയില്‍ നടക്കും,

1991ല്‍ ബാലതാരമായാണ് സാന്ദ്ര തോമസ് സിനിമയില്‍ എത്തുന്നത്. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പു കിലുക്കണ ചെങ്ങാതി തുടങ്ങിയ ചിത്രങ്ങളില്‍ സാന്ദ്ര ബാലതാരമായി വേഷമിട്ടു. പിന്നീട് ഓഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഫ്രൈഡേ, കിളിപോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ സഹസസ്ഥാപക കൂടിയായ സാന്ദ്ര ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങള്‍ നിർമിക്കുകയും ചെയ്തിട്ടുണ്ട്.

Similar Posts