നസ്രിയ തിരിച്ചുവരുന്ന, അഞ്ജലി മേനോന്‍ ചിത്രത്തിന് പേരിട്ടു
|‘കൂടെ’ എന്നാണ് ചിത്രത്തിന്റെ പേര്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന, പൃഥ്വിരാജും പാര്‍വതിയും നസ്രിയ നസീമും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘കൂടെ’ എന്നാണ് ചിത്രത്തിന്റെ പേര്. വിവാഹ ശേഷം സിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയാണിത്.
ബന്ധങ്ങളുടെ ഹൃദയഹാരിയായ കഥയാണ് കൂടെ പറയുന്നതെന്ന് അഞ്ജലി മേനോന്‍ വ്യക്തമാക്കി. ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യുമെന്നും സംവിധായിക പറഞ്ഞു.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ഫഹദ് ഫാസിലും നസ്രിയയുടെ അഭിനയരംഗത്തേക്കുള്ള മടങ്ങിവരവിലുള്ള സന്തോഷം പങ്കുവെച്ചു. ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെയ്ക്കുമ്പോള്‍ ഇതിനു മുമ്പൊന്നും ഇത്രയും ആവേശം തോന്നിയിട്ടില്ലെന്ന് ഫഹദ് വ്യക്തമാക്കി. നാല് വര്‍ഷത്തിന് ശേഷം നസ്രിയ സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു എന്നതാണ് സന്തോഷത്തിന് കാരണം.
കാരണം നാല് വര്‍ഷം നസ്രിയ സിനിമയില്‍ നിന്ന് വിട്ടുനിന്നത് കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നുന്നുവെന്നും ഫഹദ് ഫേസ് ബുക്കില്‍ കുറിച്ചു.