Entertainment
കുള്ളനായി ഷാരൂഖ്, ഒപ്പം സല്‍മാനും; സീറോ ടീസര്‍ കാണാംകുള്ളനായി ഷാരൂഖ്, ഒപ്പം സല്‍മാനും; സീറോ ടീസര്‍ കാണാം
Entertainment

കുള്ളനായി ഷാരൂഖ്, ഒപ്പം സല്‍മാനും; സീറോ ടീസര്‍ കാണാം

Sithara
|
18 Jun 2018 4:53 AM GMT

കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്‍

കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖിന്റെ കുള്ളന്‍ വേഷം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ഒരു റിയാലിറ്റി ഷോ വേദിയിലേക്ക് എത്തിപ്പെടുകയാണ് ഷാരൂഖ് ഖാന്റെ കുള്ളന്‍വേഷമായ ബാവു സിങ്. ബാവു സിങ്ങിനെ ഞെട്ടിച്ച് ആ വേദിയിലേക്ക് സല്‍മാന്‍ ഖാനെത്തുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം രണ്ട് ഖാന്‍മാര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുവെന്നത് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. അതിഥി താരമാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍. അനുഷ്ക ശര്‍മ്മയാണ് നായിക.

സല്‍മാന്‍ മാത്രമല്ല ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി , കജോള്‍, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അതിഥി താരങ്ങളായെത്തുന്നുണ്ട്. അന്തരിച്ച നടി ശ്രദേവിയുടെ അവസാന ചിത്രമാണിത്. സിനിമ ഡിസംബർ 21ന് റിലീസ് ചെയ്യും.

Similar Posts