Entertainment
“ഞാന്‍ ക്ലാസ്സ് ഫോര്‍ ജീവനക്കാരന്‍; മൂന്ന് പേരുടെ നിലപാടറിഞ്ഞ ശേഷം പ്രതികരിക്കാം”: ജോയ് മാത്യു
Entertainment

“ഞാന്‍ ക്ലാസ്സ് ഫോര്‍ ജീവനക്കാരന്‍; മൂന്ന് പേരുടെ നിലപാടറിഞ്ഞ ശേഷം പ്രതികരിക്കാം”: ജോയ് മാത്യു

സബീന
|
28 Jun 2018 7:16 AM GMT

താരസംഘടനയായ അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജി സംബന്ധിച്ച് ഇടതുപക്ഷ എംപിയായ ഇന്നസെന്‍റ്, ഇടതുപക്ഷ എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവരുടെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന്

താരസംഘടനയായ അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജി സംബന്ധിച്ച് ഇടതുപക്ഷ എംപിയായ ഇന്നസെന്‍റ്, ഇടതുപക്ഷ എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവരുടെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇവര്‍ എന്ത് നിലപാടെടുക്കും എന്ന് ഉറ്റുനോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് താനെന്നും ജോയ് മാത്യു വ്യക്തമാക്കി.

അമ്മ എന്നത് താൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ്. അതിൽ മുതലാളിമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുണ്ട്. അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത്. സംഘടനക്കുള്ളിലെ പ്രശ്നങ്ങൾ അവിടെ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യുന്നതാണല്ലോ ജനാധിപത്യരീതി. രാഷ്ട്രീയ പാർട്ടികൾ തുടങ്ങി പത്രപ്രവത്തക യൂണിയനിൽ വരെ നടക്കുന്ന കാര്യങ്ങൾ സംഘടനക്ക് പുറത്ത് ചർച്ച ചെയ്യാറില്ലല്ലോ. ഇതും അതുപോലെ കണ്ടാൽ മതി. സംഘടനയിൽ വിശ്വാസമില്ലാത്തവർക്ക് രാജിവെക്കുന്നതിനും അവകാശമുണ്ടെന്ന് ജോയ് മാത്യു വിശദീകരിച്ചു.

അമ്മയിലെ നാല് അംഗങ്ങൾ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ തന്‍റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു. എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പോള്‍ അത് വിശ്വസിച്ച് കൂടെ നിന്നയാളാണ് താന്‍. രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും വി എസ് അച്യുതാനന്ദന്‍, എം എ ബേബി, തോമസ് ഐസക്, കാനം രാജേന്ദ്രൻ തുടങ്ങിയവർ രംഗത്തുവന്നു. ഈ സാഹചര്യത്തില്‍ സംഘടനയുടെ പ്രസിഡന്‍റ് കൂടിയായിരുന്ന ഇടതുപക്ഷ എംപിയായ സഖാവ് ഇന്നസെന്‍റ്, ഇടതുപക്ഷ എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റുനോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് താൻ. അവരുടെ നിലപാട് അറിഞ്ഞിട്ടു വേണം തനിക്കൊരു തീരുമാനമെടുക്കാനെന്നും താമസിയാതെ അതുണ്ടാവും എന്നും ജോയ് മാത്യു വ്യക്തമാക്കി. www.joymathew.com എന്ന സൈറ്റിലാണ് അദ്ദേഹം ഈ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

Similar Posts