“പ്രിയ മമ്മൂക്ക, ഇത് താങ്കളുടെ പേരിലാണ്; പാര്‍വതിക്കൊപ്പം നില്‍ക്കണം”
|അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെയിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടി മൂവി പ്രമോഷന് വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഡിസ്ലൈക്ക് ക്യാമ്പെയിന് ആഹ്വാനം വന്നത്
നടി പാര്‍വതിക്കെതിരെ വീണ്ടും ഡിസ്ലൈക്ക് ക്യാമ്പെയിന്. അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെയിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടി മൂവി പ്രമോഷന് വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഡിസ്ലൈക്ക് ക്യാമ്പെയിന് ആഹ്വാനം വന്നത്. നടി മാല പാര്‍വതിയാണ് ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്.
"പ്രിയ മമ്മൂക്ക, ഇത് താങ്കളുടെ പേരിലാണ്. പാർവ്വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്. പരസ്പരം സ്നേഹമായി നമുക്ക് പ്രവർത്തിക്കാൻ പറ്റണം. ഇവിടെ ഒരു # തുടങ്ങുന്നു. #Standwithparvathi. ഇത് ഞാൻ അറിയുന്ന മമ്മൂക്ക ഏറ്റെടുക്കും എന്ന് കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ പാർവതിയ്ക്കൊപ്പം നിൽക്കണം", എന്നാണ് മാല പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചത്.
പ്രിയ മമ്മൂക്ക.. ഇത് താങ്കളുടെ പേരിലാണ്. പാർവ്വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്.....
Posted by Maala Parvathi on Tuesday, July 10, 2018
കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് മമ്മൂട്ടി ഫാന്‍സ് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. പാര്‍വതി നായികയായ മൈ സ്റ്റോറിക്കെതിരെ രൂക്ഷമായ അക്രമണമാണുണ്ടായത്. പിന്നാലെ പാര്‍വതി അഭിനയിച്ച കൂടെയിലെ പാട്ട് പുറത്തിറങ്ങിയതോടെ വീണ്ടും ഡിസ്ലൈക്ക് ക്യാമ്പെയിന് ആഹ്വാനമുണ്ടായിരിക്കുകയാണ്.
അതേസമയം ഡിസ്ലൈക്ക് ക്യാമ്പെയിന് ആഹ്വാനം മമ്മൂട്ടി ഫാന്‍സിന്റെ അറിവോടെയല്ലെന്നും ആരോ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നുമാണ് ഫാന്‍സിന്റെ വിശദീകരണം.