Entertainment
ഖരം, ഇത് ഒരു ഗൈനക്കോളജി ഡോക്ടറുടെ ആദ്യ സിനിമ
Entertainment

ഖരം, ഇത് ഒരു ഗൈനക്കോളജി ഡോക്ടറുടെ ആദ്യ സിനിമ

Web Desk
|
10 July 2018 5:37 AM GMT

പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ഒരു ഗൈനക്കോളജി ഡോക്ടറുടെ ആദ്യ സിനിമ. പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. പി.വി ജോസ് ആദ്യമായി സംവിധാനം ചെയ്ത ഖരം ചിലി അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ നാല് പുരസ്കാരങ്ങള്‍ നേടി

അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ഒരു ഗൈനക്കോളജി ഡോക്ടറുടെ ആദ്യ സിനിമ. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. പി.വി ജോസ് ആദ്യമായി സംവിധാനം ചെയ്ത ഖരം എന്ന ചിത്രമാണ് ചിലി അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ നാല് പുരസ്കാരങ്ങള്‍ നേടിയത്. ചിത്രം ഓണക്കാലത്ത് കേരളത്തിലെ തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

1950 മുതല്‍ എഴുപത് വരെയുളള കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രമാണ് ഖരം എന്ന സിനിമ അനാവരണം ചെയ്യുന്നത്. അഗ്രഹാരത്തിലെ കഴുതക്ക് ശേഷം ഒരു കഴുത മുഖ്യകഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹാന്‍റ് ഓവര്‍ഫിലിംസിന്‍റെ ബാനറില്‍ ഡോ. പി.വി ജോസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഖരം ഇതിനോടകം നിരവധി അന്താരാഷ്ട്രാ ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിലിയില്‍ നടന്ന സൌത്ത് ഫിലിം ആന്‍ഡ് ആര്‍ട്സ് അക്കാദമി ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥ, ഛായാഗ്രഹണം എന്നിവയടക്കം നാല് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സന്തോഷ് കീഴാറ്റൂര്‍, പ്രവീണ മാധവന്‍, പ്രകാശ് ചെങ്ങല്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന ഖരം ഓണക്കാലത്ത് കേരളത്തിലെ തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Related Tags :
Similar Posts