Entertainment
ജോർജ്ജ്കുട്ടിയുടെ കേസ് സാം അലക്സ്‌ അന്വേഷിച്ചാൽ എങ്ങനെയിരിക്കും?
Entertainment

ജോർജ്ജ്കുട്ടിയുടെ കേസ് സാം അലക്സ്‌ അന്വേഷിച്ചാൽ എങ്ങനെയിരിക്കും?

Web Desk
|
14 July 2018 6:04 AM GMT

ഇരു ചിത്രത്തിലെയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ടു വിസേഴ്‌സ് എന്ന വീഡിയോ യൂടൂബിലും സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. റീമേക്ക് ചെയ്ത എല്ലാ ഭാഷകളിലും ഹിറ്റായ ഈ ചിത്രം മികച്ച ഒരു സസ്പെന്‍സ് ത്രില്ലര്‍ കൂടിയായിരുന്നു. അതുപോലെ തന്നെയായിരുന്നു ജീത്തുവിന്റെ മറ്റൊരു ചിത്രമായി മെമ്മറീസും.

പൃഥ്വിരാജ് നായകനായ മെമ്മറീസും ത്രില്ലറായിരുന്നു. രണ്ടും ഒരേ സംവിധായകന്റെതാണെങ്കിലും അദ്ദേഹം പോലും ശ്രദ്ധിച്ചിട്ടില്ലാത്ത ചില സമാനതകള്‍ രണ്ടിനുമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ വീഡിയോ. ചുരുക്കി പറഞ്ഞാൽ ജോർജ്കുട്ടിയുടെ കേസ് സാം അലക്സ്‌ അന്വേഷിച്ചാൽ എങ്ങനിരിക്കും?? അതിനുള്ള ഉത്തരമാണ് ഈ വീഡിയോ.

ഇരു ചിത്രത്തിലെയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ടു വിസേഴ്‌സ് എന്ന വീഡിയോ യൂടൂബിലും സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്. ജി.പി.എസ് റിമിക്‌സ് ചാനല്‍ എന്ന യുട്യൂബ് ചാനല്‍ പുറത്തിറക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ചിത്രങ്ങളിലെയും ആരും പെട്ടെന്ന ശ്രദ്ധിക്കാത്ത സാമ്യതകളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് അതൊരു വീഡിയോ ആക്കാം എന്ന് തോന്നിയതെന്ന് എഡിറ്ററായ ജിബിന്‍ പൗലോസ് സജി വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുള്ള കുറിപ്പില്‍ പറയുന്നു. ചുരുങ്ങിയ സമയം കൊണ്ട് രണ്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

ദൃശ്യത്തിലെ വരുണിന്റെ തിരോധാനം മെമ്മറീസിലെ പൃഥ്വിരാജ് കഥാപാത്രമായ സാം അലക്‌സ് അന്വേഷിക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. രണ്ടും രണ്ടും ചിത്രങ്ങളാണെന്ന് ഒരിക്കലും തോന്നില്ല, അത്ര വിദഗദ്ധമായിട്ടാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. മുന്‍പും വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത വീഡിയോകള്‍ ഇറക്കിയിട്ടുണ്ട് ജിബിന്‍ പൗലോസിന്റെ ജി.പി.എസ് റിമിക്‌സ്. ഇവരുടെ അണ്‍ഒഫിഷ്യല്‍ ട്രെയിലറുകള്‍ക്കും ആരാധകരേറെയാണ്.

Similar Posts