“മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്തേനെ”; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മിഷ്കിന്
|മമ്മൂട്ടി തന്നേക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രേമിച്ചേനേ, ചിലപ്പോള്‍ ബലാത്സംഗവും ചെയ്തേനെ എന്നാണ് മിഷ്കിന് പറഞ്ഞത്.
മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ ബലാത്സംഗം ചെയ്യുമായിരുന്നു എന്ന സ്ത്രീവിരുദ്ധ പരാമര്‍ശവുമായി തമിഴ് സംവിധായകന് മിഷ്കിന്. മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിക്കുന്നതിനിടെയാണ് മിഷ്കിന് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. മമ്മൂട്ടി മുഖ്യവേഷത്തില്‍ അഭിനയിച്ച പേരമ്പ് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വിവാദ പരാമര്‍ശം.
മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുന്നതിനിടെയാണ് മിഷ്കിന് മോശം പരാമര്‍ശം നടത്തിയത്. മമ്മൂട്ടിയുടെ അഭിനയം അവിസ്മരണീയമാണ്. മമ്മൂട്ടി ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നതങ്കില് നമ്മള് പേടിച്ചുപോയേനെ. സിനിമയിലേക്ക് മമ്മൂട്ടിയെ തെരഞ്ഞെടുത്തതില്‍ സംവിധായകനെ അഭിനന്ദിക്കുന്നു. മമ്മൂട്ടി തന്നേക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രേമിച്ചേനേ, ചിലപ്പോള്‍ ബലാത്സംഗവും ചെയ്തേനെ എന്നാണ് മിഷ്കിന് പറഞ്ഞത്.
ഇതിനകം തന്നെ നിരൂപക പ്രശംസ നേടിയ പേരമ്പ് എന്ന സിനിമയില്‍ അമുദന് എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഇതിനകം സിനിമ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. റാം ആണ് ചിത്രത്തിന്റെ സംവിധായകന്.