‘സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിക്കുന്നു’; പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാൽ
|സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ മറുപടി നല്‍കി. അതേസമയം ജൂറി അംഗം ഡോ. ബിജു പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കും.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ മറുപടി നല്‍കി. അതേസമയം ജൂറി അംഗം ഡോ. ബിജു പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കും.
പ്രതിഷേധങ്ങൾക്കിടയിലും ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി സർക്കാർ ക്ഷണിച്ച സാഹചര്യത്തിലാണ് മോഹൻലാൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിക്കുന്നതായി മോഹന്‍ലാല്‍ മറുപടി നല്‍കി. മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ ഗൂഢാലോചന ചൂണ്ടിക്കാട്ടി സിനിമാ സംഘടനകള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തിൽ ചലച്ചിത്ര മേഖലയിലുള്ള അമ്മ ഫെഫ്ക ഫിയോക്ക് തുടങ്ങി 6ഓളം സംഘടനകൾ പരസ്പരം ആശയ വിനിമയം നടത്തുകയും ചെയ്തു.
സർക്കാർ നിലപാടുമായി യോജിച്ച് പ്രവർത്തിക്കാനുള്ള സംഘടനകളുടെ ധാരണയുടെ അടിസ്ഥാനത്തിലാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള മോഹൻലാലിന്റെ തീരുമാനം. മോഹൻലാൽ പങ്കെടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പുരസ്കാര നിർണയ ജൂറി അംഗമായ സംവിധായകൻ ഡോക്ടർ ബിജു ചടങ്ങിൽ നിന്ന് വിട്ട് നിൽക്കും. അതിനിടെ ചടങ്ങിൽ മുഖ്യാതിഥിയെ ക്ഷണിക്കരുതെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചവരിൽ ചിലർ നിലപാട് മാറ്റിയത് സാംസ്കാരിക കൂട്ടായ്മക്ക് തിരിച്ചടിയായി.