Entertainment

Entertainment
ഫ്രഞ്ച് വിപ്ലവത്തിനായി സണ്ണി വെയ്ൻ ആലപിച്ച ഗാനം എത്തി

2 Aug 2018 3:11 PM GMT
ബി.കെ ഹരിനാരായണൻ വരികളെഴുതിയ ഗാനം വ്യത്യസ്തമായ രീതിയിലാണ് പ്രശാന്ത് പിള്ളൈ ഒരുക്കിയത്. സണ്ണി വെയ്നും നായിക ആര്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സണ്ണി വെയ്ൻ നായകനാകുന്ന ഫ്രഞ്ച് വിപ്ലവത്തിനായി സണ്ണി വെയ്ൻ ആലപിച്ച ആദ്യ ഗാനം എത്തി. പ്രശാന്ത് പിള്ളൈ സംഗീതം നൽകിയ ഗാനം ആണ് പുറത്തിറങ്ങിയത്.
ബി.കെ ഹരിനാരായണൻ വരികളെഴുതിയ ഗാനം വ്യത്യസ്തമായ രീതിയിലാണ് പ്രശാന്ത് പിള്ളൈ ഒരുക്കിയത്. സണ്ണി വെയ്നും നായിക ആര്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പരീക്ഷണങ്ങളുടെ ആദ്യ പടി ചവിട്ടുന്നു.. ഒരു സംസാര ഗാനം.. എന്ന് വിശേഷിപ്പിച്ചാണ് സണ്ണി ഗാനം പുറത്തുവിട്ടത്.
ഒരു പാചകക്കാരന്റെ വേഷത്തിലാണ് സണ്ണി വെയിന്‍ എത്തുന്നത്. ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സണ്ണി വെയ്ന്‍, സത്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നു. മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവത്തിന്റെ കഥയും തിരക്കഥയും എഴുതിയത് ഷജീർ ജലീൽ. ഷജീർ ഷാ, അൻവർ അലി എന്നിവർ ചേർന്നാണ്. മജുവും ആർ ജയകുമാറും ചേർന്ന് സംഭാഷണം എഴുതിയിരിക്കുന്നു. പപ്പിനു ആണ് ഛായാഗ്രാഹകൻ.