Entertainment
ബാഹുബലിക്ക് മുന്‍പ് ഇങ്ങിനെയായിരുന്നു മഹിഷ്മതി; ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയുമായി പരമ്പര വരുന്നു
Entertainment

ബാഹുബലിക്ക് മുന്‍പ് ഇങ്ങിനെയായിരുന്നു മഹിഷ്മതി; ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയുമായി പരമ്പര വരുന്നു

Web Desk
|
3 Aug 2018 7:07 AM GMT

ബാഹുബലി’ സിനിമയുടെ പൂർവകഥ പറയുന്ന, മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കി ആഗോള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സിൽ ബിഗ് ബജറ്റ് പരമ്പര ഒരുങ്ങുകയാണ്

പ്രേക്ഷകര്‍ ഇത്രയേറെ കാത്തിരുന്ന കണ്ട ഒരു ചിത്രമുണ്ടാകില്ല, അതായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗം. രണ്ടാം ഭാഗം വന്നപ്പോള്‍ മൂന്നാം ഭാഗം വേണമെന്ന് ചില ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതോട് കൂടി സംഗതി അവസാനിപ്പിക്കുകയാണെന്നായിരുന്നു സംവിധായകന്‍ രാജമൌലി അറിയിച്ചത്. എന്നാല്‍ ബാഹുബലിയുടെ കഥ ഇതുകൊണ്ടൊന്നും തീരുന്നില്ല. ബാഹുബലിക്ക് മുന്‍പുള്ള കഥ പ്രേക്ഷകരിലേക്കെത്തുകയാണ്.

ബാഹുബലി’ സിനിമയുടെ പൂർവകഥ പറയുന്ന, മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കി ആഗോള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സിൽ ബിഗ് ബജറ്റ് പരമ്പര ഒരുങ്ങുകയാണ്. ‘ബാഹുബലി: ബി ഫോർ ദ് ബിഗിനിങ്’ എന്ന പരമ്പര ചിത്രീകരിക്കുന്നതിനു പിന്നിൽ സംവിധായകൻ രാജമൗലിയുമുണ്ട്. ദേവ കട്ട, പ്രവീൺ സതാരു എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാ നിർദേശം രാജമൗലിയുടേതാണ്. മൂന്നു ഭാഗങ്ങളായുള്ള പരമ്പരയ്ക്കു ചെലവ് 500 കോടിയോളമാണ്. ബാഹുബലിയുടെ ജനനത്തിനു മുൻപുള്ള ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം.

ये भी पà¥�ें- എന്താണ് നെറ്റ്‍ഫ്ലിക്സ്?

കേരളത്തിൽ ഉൾപ്പെടെയാകും ചിത്രീകരണം. റിലീസ് 152 രാജ്യങ്ങളിൽ. മൂന്നു ബാഹുബലി സിനിമകൾ പുതുതായി ചിത്രീകരിച്ച് ഇന്റർനെറ്റ് വഴി മൂന്നു ഭാഗങ്ങളായി റിലീസ് ചെയ്യുന്ന വിധമാണു പരമ്പര. ആനന്ദ് നീലകണ്ഠൻ എഴുതിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ പുസ്തകത്തെയും എഴുതാനിരിക്കുന്ന മൂന്നാമത്തേതിനെയും ആസ്പദമാക്കിയാകും രണ്ടും മൂന്നും സീസണുകൾ. ഒരു മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളാണ് ഓരോ സീസണും. എട്ടു മണിക്കൂറുള്ള ഒറ്റ സിനിമ പോലെയും ഓരോ മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളായും നെറ്റ്ഫ്ലിക്സിൽ ലഭ്യമാക്കും.

ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ നെറ്റ്ഫ്ലിക്സ് പരമ്പരയാണിത്; മലയാളി കഥയെഴുതുന്ന ആദ്യത്തേതും. വിക്രം ചന്ദ്രയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സേക്രഡ് ഗെയിംസ് ആണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ നെറ്റ്ഫ്ലിക്സ് പരമ്പര. തൃപ്പൂണിത്തുറ സ്വദേശിയായ ആനന്ദ് മുംബൈ സാൻപാഡയിലാണു താമസം.

ये भी पà¥�ें- 6500 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് റെക്കൊര്‍ഡിടാനൊരുങ്ങി ബാഹുബലി

ये भी पà¥�ें- കണ്ണടച്ചു തുറക്കും മുന്‍പേ മഹിഷ്മതി സിംഹാസനം; ബാഹുബലി 2വിന്റെ മേക്കിംഗ് വീഡിയോ കാണാം

ये भी पà¥�ें- കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ബാഹുബലി 2 ട്രെയിലര്‍ കാണാം

Related Tags :
Similar Posts