Entertainment
മോനിഷക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്പിളിയെ ഓര്‍ത്തില്ല: ഭാഗ്യലക്ഷ്മി
Entertainment

മോനിഷക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്പിളിയെ ഓര്‍ത്തില്ല: ഭാഗ്യലക്ഷ്മി

Web Desk
|
3 Aug 2018 8:38 AM GMT

ഒരു പുരസ്കാരവും അവൾക്ക് ലഭിച്ചില്ല.അതിനവൾക്ക് പരിഭവമോ പരാതിയോ ഒന്നും ഇല്ലായിരുന്നു

അന്തരിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളിയുടെ ഓര്‍മ്മകളില്‍ ഭാഗ്യലക്ഷ്മി. മോനിഷക്ക് നഖക്ഷതങ്ങള്‍ എന്ന സിനിമക്ക് ഉർവശി അവാർഡ് കിട്ടിയപ്പോൾ ആരും അമ്പിളിയെ ഓർത്തില്ലെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അമ്പിളി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. നഖക്ഷതങ്ങള്‍ മുതല്‍ അവസാന ചിത്രം വരെ മോനിഷയ്ക്ക് ശബ്ദം നല്‍കിയത് അമ്പിളിയായിരുന്നു. ബേബി ശാലിനിയുടെ ശബ്ദമായിരുന്നതും അമ്പിളിയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അമ്പിളി പോയി. നാല്പത് വർഷത്തെ സൗഹൃദം..ആദ്യമായി കാണുമ്പോൾ അവൾക്ക് എട്ട് വയസ്സ് കാണും.എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സിന് ഇളയവൾ.ആ പ്രായത്തിലും അനായാസേന ഡബ്ബ് ചെയ്യുന്ന അവളെ അസൂയയോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. 17 18 വയസ്സുളളപ്പോൾ ബേബി ശാലിനിക്കും മറ്റുളള ചെറിയ കുട്ടികൾക്കും അവൾ ശബ്ദം നൽകി..ശാലിനി നായികയായപ്പോഴും മോനിഷക്കും മലയാളത്തിലെ മുൻ നിര നായികമാർക്കും അവൾ ശബ്ദം നൽകി. മോനിഷക്ക് നഖക്ഷതങ്ങള്‍ എന്ന സിനിമക്ക് ഉർവശി അവാർഡ് കിട്ടിയപ്പോൾ ആരും അമ്പിളിയെ ഓർത്തില്ല.

ഒരു പുരസ്കാരവും അവൾക്ക് ലഭിച്ചില്ല.അതിനവൾക്ക് പരിഭവമോ പരാതിയോ ഒന്നും ഇല്ലായിരുന്നു.. സിനിമയിൽ ഡബിങ് അവസരം കുറഞ്ഞപ്പോൾ അവൾ മൊഴിമാറ്റ സിനിമകൾക്ക് സംഭാഷണം എഴുതി. സീരിയലുകൾക്ക് ശബ്ദം നൽകി. ഇംഗ്ലീഷ് വിംഗ്ളിഷ് ,കഹാനി എല്ലാം അവളെഴുതിയതാണ്..അദ്ധ്വാനിക്കാൻ മാത്രമേ അവൾക്കറിയൂ..സന്തോഷമെന്തെന്ന് അവളറിഞ്ഞിട്ടില്ല..ആരും അവളെ ചേർത്തു നിർത്തി സ്നേഹിച്ചില്ല..ഒടുവിൽ മക്കളുടെ സ്നേഹം ആസ്വദിക്കാൻ തുടങ്ങിയ സമയത്ത് മരണം വന്ന് അവളെ കൊണ്ടുപോയി..I miss you AMBILY..I LOVE YOU SO MUCH..

അമ്പിളി പോയി. നാല്പത് വർഷത്തെ സൗഹൃദം..ആദ്യമായി കാണുമ്പോൾ അവൾക്ക് എട്ട് വയസ്സ് കാണും.എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സിന്...

Posted by Bhagya Lakshmi on Thursday, August 2, 2018
Related Tags :
Similar Posts