Entertainment
അമ്മ - ഡബ്ല്യു.സി.സി ചര്‍ച്ച  അല്‍പസമയത്തിനകം 
Entertainment

അമ്മ - ഡബ്ല്യു.സി.സി ചര്‍ച്ച  അല്‍പസമയത്തിനകം 

Web Desk
|
7 Aug 2018 9:38 AM GMT

നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.

അമ്മ സംഘടനയിലെയും ഡബ്ല്യു.സി.സിയിലെ അംഗങ്ങളായ നടിമാരുമായും അമ്മ ഭാരവാഹികള്‍ അല്‍പ സമയത്തിനകം ചര്‍ച്ച നടത്തും. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാകുക. നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംഘടനയിൽ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കാൻ ഭാരവാഹികൾ ഏകപക്ഷീയമായി തീരുമാനിച്ചിരുന്നു. തീരുമാനത്തെ ചോദ്യം ചെയ്ത് നടിമാരായ പാർവതി, രേവതി, പത്മപ്രിയ എന്നിവർ സംഘടനാ ഭാരവാഹികള്‍ക്ക് കത്ത് നല്‍കി. വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. കത്ത് നല്‍കിയ മൂന്ന് നടിമാരെയാണ് സംഘടന ഇപ്പോള്‍ ചർച്ചക്ക് വിളിച്ചത്. മൂന്ന് പേരുടെയും സൗകര്യാർത്ഥം കഴിഞ്ഞ മാസം പതിനാലിന് ചർച്ച നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ആഗസ്റ്റ് 7ന് ചർച്ച നടത്താമെന്നാണ് സംഘടന വ്യക്തമാക്കിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ആണ് ചർച്ച.

കേസില്‍ വിധി വരും മുന്‍പ് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേർ രാജി വെച്ചിരുന്നു. അമ്മ സംഘടനയ്ക്ക് എതിരെ കഴിഞ്ഞ ദിവസം രമ്യാ നമ്പീശനും രൂക്ഷ വിമർശനം ഉന്നയിച്ചു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷി ചേരാൻ തയ്യാറായി രണ്ട് നടിമാർ കോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളും യോഗത്തിൽ ചർച്ചയായേക്കും.

Related Tags :
Similar Posts