Entertainment
ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ നിന്ന് അമ്മ പിന്നോട്ട്; ഡബ്ല്യു.സി.സിയുടെ ഭാഗത്ത് വാസ്തവമുണ്ടെന്ന് മോഹന്‍ലാല്‍
Entertainment

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ നിന്ന് അമ്മ പിന്നോട്ട്; ഡബ്ല്യു.സി.സിയുടെ ഭാഗത്ത് വാസ്തവമുണ്ടെന്ന് മോഹന്‍ലാല്‍

Web Desk
|
7 Aug 2018 4:24 PM GMT

വനിതാ അംഗങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ വീണ്ടും അമ്മ യോഗം വിളിക്കും. രാജി വെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യവും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കങ്ങളില്‍ നിന്ന് അമ്മ പിന്നോട്ട്. ഡബ്ല്യു.സി.സി അഗംങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡബ്ലു.സി.സി അംഗങ്ങളും അമ്മ ഭാരവാഹികളും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചക്ക ശേഷമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

വനിതാ അംഗങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ വീണ്ടും അമ്മ യോഗം വിളിക്കും. രാജി വെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യവും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Similar Posts