Entertainment
Entertainment
ബോളിവുഡില്‍ നിന്നും കേരളത്തിനൊരു കൈത്താങ്ങ്; സണ്ണി ലിയോണ്‍ 5 കോടി നല്കി
|18 Aug 2018 3:20 AM GMT
ദുരിതബാധിതരെ സഹായിക്കാന്‍ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു.
കേരളത്തിലെ പ്രളയക്കെടുതിയില്‍ സഹായവുമായി ബോളിവുഡ് താരം സണ്ണി ലിയോണും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടിയാണ് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സാമ്പത്തിക സഹായം ഒഴുകുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കാന്‍ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു. ബാഹുബലി നായകന് പ്രഭാസ് ഒരു കോടിയും രാം ചരണ്‍ തേജ 60 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യ 1.20 കോടിയും നല്കി. പത്ത് ടണ്‍ അരിയും രാം ചരണ്‍ നല്‍കിയിരുന്നു.
മറ്റൊരു തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന് 25 ലക്ഷം രൂപയാണ് നല്‍കിയത്. തമിഴ് താരം കമല്‍ ഹാസന് 25 ലക്ഷവും അദ്ദേഹം ഇടപെട്ട് വിജയ് ടി.വിയെ കൊണ്ട് 25 ലക്ഷം കൊടുപ്പിക്കുകയും ചെയ്തു. തെലുങ്ക് താരം വിജയ് ദേവരകൊണ്ട നേരത്തെ 5 ലക്ഷം നല്‍കിയിരുന്നു.