Entertainment
“ഞാനുമുണ്ട് കൂടെ” ദുരിതബാധിതരെ സാന്ത്വനിപ്പിച്ച് മമ്മുട്ടിയുടെ വീഡിയോ സന്ദേശം  
Entertainment

“ഞാനുമുണ്ട് കൂടെ” ദുരിതബാധിതരെ സാന്ത്വനിപ്പിച്ച് മമ്മുട്ടിയുടെ വീഡിയോ സന്ദേശം  

Web Desk
|
21 Aug 2018 9:23 AM GMT

ദുരിതബാധിതരെ സാന്ത്വനിപ്പിച്ച് മമ്മുട്ടി. മമ്മുട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ മമ്മുട്ടി പറയുന്നു:

പ്രിയപെട്ടവരെ,

നമ്മൾ ഒരു പ്രകൃതി ദുരന്തം അതിജീവിച്ച് കഴിഞ്ഞ് നിൽക്കുന്നവരാണ്. നമ്മൾ ഒരേ മനസ്സോടെ ഒരേ ശരീരത്തോടെ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ച് നമ്മൾ അതിനെ അതിജീവിച്ച് കഴിഞ്ഞിരിക്കുന്നു. ലക്ഷകണക്കിന് പേരുടെ ജീവൻ നമ്മൾ രക്ഷിച്ചിരിക്കുന്നു. ഇനി നമ്മൾ രക്ഷിക്കാനുള്ളത് അവരുടെ ജീവിതമാണ്. പ്രളയത്തിന് മുൻപും പ്രളയത്തിന് ശേഷവും എന്ന് കേട്ടിട്ടിലേ, പ്രളയം കഴിഞ്ഞു ഇനി പ്രളയത്തിന് ശേഷമാണ് അവർക്ക് ഒരുപാട് സ്വപ്‌നങ്ങൾ നഷ്ട്ടപെട്ടു, വസ്തുക്കൾ നഷ്ട്ടപെട്ടു, അവരുടെ വീട്, കൃഷി അവരുടെ സമ്പാദ്യങ്ങൾ, അവരുടെ വിലപ്പെട്ട രേഖകൾ, എല്ലാം നഷ്ട്ടപ്പെട്ട് പോയിട്ടുണ്ട്. അതൊക്കെ തിരിച്ചെടുക്കണം. അതൊക്കെ തിരിച്ചെടുക്കാൻ അവർക്ക് ധൈര്യവും ആവേശവും കരുത്തും നമ്മൾ നൽകണം അതിന് നമ്മൾ തയ്യാറാകണം. അവരുടെ ജീവൻ രക്ഷിക്കാനെടുത്ത അതെ ആവേശം അതേ ആത്മാർത്ഥത, ഉന്മേഷം നമ്മൾ കാണിക്കണം, നമ്മൾ കാണിക്കും, എനിക്കുറപ്പുണ്ട്.

ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്, ക്യാംപുകളിൽ നിന്നും വീട്ടിലേക്ക് തിരിച്ചു പോവുന്ന ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ഒരുപാട് മലിന ജലവും മാലിന്യങ്ങളും രോഗാണുക്കളുമൊക്കെ കലർന്ന വെള്ളമാണ് നിങ്ങളുടെ വീട്ടിലൂടെ കയറിയിറങ്ങി പോയിട്ടുള്ളത്. അപ്പോൾ അവിടെ രോഗാണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. നമ്മൾ വെറും കയ്യോടെ പോയി,നഗ്‌നമായ കൈകൾ കൊണ്ട് ഒന്നും തൊടാതിരിക്കുക. എന്തെങ്കിലും ഒരു ഉറയൊ പ്രൊട്ടക്ഷനോട് കൂടി വേണം അതൊക്കെ ചെയ്യാൻ. പരസഹായമില്ലാതെ ഒന്നിന്നും പോവരുത് ഗവണ്മെന്റിന്നോ അധികൃതരിൽ നിന്നോ കിട്ടുന്ന നിർദ്ദേശങ്ങൾ, ക്ലോറിൻ പൗഡർ അത് പോലുള്ള ശുദ്ധീകരണ പ്രവർത്തികൾ ചെയ്യാൻ നോക്കുക. അത് ചെയ്തിട്ട് വേണം വീട്ടിൽ കയറാൻ. പുതിയൊരു ദുരന്തത്തിലേക്ക് നമ്മൾ മടങ്ങരുത്. പകർച്ച വ്യാധിയും ദുരന്തങ്ങളാണ്, ഓർമയിലിരിക്കട്ടെ, ഒന്നുമുണ്ടാവില്ല എല്ലാവരും സന്തോഷമായിരിക്കുക.

Similar Posts