Entertainment
ഗാർബേജ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും
Entertainment

ഗാർബേജ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

Web Desk
|
24 Aug 2018 3:49 AM GMT

ഈ വർഷത്തെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനനാനുമതി നേടിയ ഏക ഇന്ത്യൻ സിനിമയാണ് ഗാർബേജ്

ക്വാഷിക് മുഖർജി സംവിധാനം ചെയ്ത ഇന്ത്യൻ ഡ്രാമാ ചിത്രം
ഗാർബേജിന്റെ ലോകമെമ്പാടുമുള്ള സ്ട്രീമിങ് റൈറ്റ്സ് നെറ്റ്ഫ്ലിക്സിൽ. ഈ വർഷത്തെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനനാനുമതി നേടിയ ഏക ഇന്ത്യൻ സിനിമയാണ് ഗാർബേജ്. ശേഷം കൊറിയയിലെ സീറ്റിൽ, ബുചിയോങ് തുടങ്ങി വിവിധ വേദികളിൽ
ഗാർബേജ് പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗാർബേജിന്റെ പ്രമേയം വെറുപ്പും നിയന്ത്രണവുമാണ്. വ്യത്യസ്ഥമായ ഈ പ്രമേയം ലോകത്തെമ്പാടുമുള്ള തന്റെ ആരാധകർ എങ്ങിനെ ഉൾക്കൊള്ളുമെന്ന് ആശങ്കയുണ്ടെന്ന് സംവിധായകൻ ക്വാഷിക് മുഖർജി പറഞ്ഞു. പരമാണു: ദി സ്റ്റോറി ഓഫ് പൊക്രാൻ(2018), പാഡ് മാൻ(2018), രംഗ് ദെ ബസന്ദി(2006) എന്നിവയെല്ലാമാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തിട്ടുള്ള മറ്റ് ചിത്രങ്ങൾ.

Similar Posts