’ഗൗളിനായി ചെയ്യേണ്ടി വന്ന മുന്നൊരുക്കങ്ങൾ എന്തെല്ലാം?’ രാധിക ആപ്തേ പറയുന്നു
|നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുന്ന ഓൺലൈൻ സീരീസായ സേക്രഡ്
ഗെയ്ംസിന്റെ വിജയത്തിന് ശേഷം രാധിക ആപ്തേ അഭിനയിക്കുന്ന പുതിയ ഓൺലൈൻ സീരീസാണ് ഗൗൾ. നെറ്റ്ഫ്ലിക്സിലൂടെ തന്നെയാണ്
ഗൗളും സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ
ഗൗൾ പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങി.
ഗൗളിൽ രാധിക ആപ്തേ നിത റഹിം എന്ന മിലിറ്ററി ഉദ്യോ
ഗസ്ഥയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി മിലിറ്ററി പരിശീലനമുൾപ്പടെ പല കഠിന പരീക്ഷണങ്ങളിലൂടെയും കടന്ന് പോയിട്ടുള്ളതായി രാധിക ആപ്തേ വെളിപ്പെടുത്തുന്നു. ഒറ്റയ്ക്കുള്ള പരിശീലനങ്ങൾ, ഗ്രൂപ്പ് റിഹേഴ്സൽസ്, കഥാപാത്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാംസ്കാരികമായും രാഷ്ട്രീയപരമായുമുള്ള വൈരുധ്യങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയെക്കൂടാതെ പട്ടാള ക്യാമ്പുകളിലെ അധികാരക്രമങ്ങൾ, കാര്യങ്ങളുടെ സ്വഭാവം, ചില ആയുധങ്ങൾ ഉപയോഗിക്കാനുള്ള പ്രാഥമികപരിശീലനം എന്നിങ്ങനെ നീണ്ട കഠിനാധ്വാനം സീരീസിന്റെ ഷൂട്ടിങ്ങിന് മുൻപ് തന്നെ കൈകൊണ്ടതായി രാധിക ആപ്തേ പറയുന്നു. രാധിക ആപ്തയെക്കൂടാതെ മാനവ് കൗളും സീരീസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പാട്രിക് ഗ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്നു
മിലിറ്ററി ഇന്ററോഗേഷൻ സെല്ലിലെ ഒാഫീസറായ നിത റഹിമിന് ചില അമാനുഷിക ശക്തികളുണ്ട്. ആ ശക്തികൾ നിതയുടെ ജോലിയെ പ്രതികൂലമായി ബാധിക്കുകയും തുടർന്നുണ്ടാകുന്ന കഥാ സന്തർഭങ്ങളുമാണ് ഗൗൾ പറയുന്നത്.
രാധിക ആപ്തേ അഭിനയിക്കുന്ന സേക്രഡ് ഗെയിംസ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സേക്രഡ് ഗെയിംസും നെറ്റ്ഫ്ലിക്സ് തന്നെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ് സംപ്രക്ഷണം ചെയ്ത ആന്തോളജി സിനിമയായ ലസ്റ്റ് സ്റ്റോറീസിലെ നാല് ചിത്രങ്ങളിൽ അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത സിനിമയിൽ രാധിക ആപ്തേ തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്.