Entertainment
ഗണിത ശാസ്ത്രജ്ഞനായി ഹൃതിക്; സൂപ്പര്‍ 30യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Entertainment

ഗണിത ശാസ്ത്രജ്ഞനായി ഹൃതിക്; സൂപ്പര്‍ 30യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Web Desk
|
5 Sep 2018 5:19 AM GMT

വികാസ് ബാഹല്‍ ആണ് സൂപ്പര്‍ 30യുടെ സംവിധാനം. വരാണസി, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം

ഗണിത ശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ വേഷത്തില്‍ ഹൃതിക് റോഷനെത്തുന്ന സൂപ്പര്‍ 30യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കട്ടത്താടിയും തീക്ഷണ നോട്ടവുമായുള്ള ഹൃതികിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. രാജ്യം അധ്യാപക ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ കണ്ട മികച്ച അധ്യാപകരിലൊരാളായ ആനന്ദ് കുമാറിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വികാസ് ബാഹല്‍ ആണ് സൂപ്പര്‍ 30യുടെ സംവിധാനം. വരാണസി, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ടിവി താരമായ മൃണാല്‍ താക്കൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരി 25ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഹാറിലെ ദരിദ്രരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും പഠനോപകരണങ്ങളും പരിശീലനവും നല്കി ഐ.ഐ.ടി. പ്രവേശനം നേടിക്കൊടുത്ത വ്യക്തിയാണ് ആനന്ദ് കുമാര്‍. മാത്തമാറ്റിക്സ് രാമാനുജന്‍ സ്കൂള്‍ എന്ന സ്ഥാപനത്തിലൂടെയാണ് പരിശീലനം. പാട്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാമാനുജന്‍ മാത്തമാറ്റിക്സ് സകൂളില്‍ എല്ലാ വര്‍ഷവും ഐഐടി പ്രവേശന പരിശീലത്തിനായി വരുന്ന ലക്ഷക്കണക്കിന് അപേക്ഷകളില്‍ നിന്ന് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 30 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയാണ് ആനന്ദ് ചെയ്യുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനം, താമസം, ഭക്ഷണം എന്നിവ നല്‍കി ഇന്ത്യയിലെ ബുദ്ധിമുട്ടേറിയ ഐഐടി പരീക്ഷയ്ക്ക് അവരെ പ്രാപ്തരാക്കുകയും അതിലൂടെ അവരുടെ ജീവിതത്തിന്റെ ചിത്രം തന്നെ മാറ്റുകയാണ് ആനന്ദ് ചെയ്യുന്നത്. 2002ലാണ് സൂപ്പര്‍ 30 തുടങ്ങുന്നത്.

ये भी पà¥�ें- ശരീരസൌന്ദര്യത്തിന്റെ കാര്യത്തില്‍ അമ്മയാണ് തന്റെ പ്രചോദനമെന്ന് ഹൃതിക് റോഷന്‍

ये भी पà¥�ें- മോഹന്‍ജൊദാരോയുടെ 70 ടിക്കറ്റുകള്‍ വാങ്ങിയ ഹൃതിക് ആരാധകന്‍

ये भी पà¥�ें- മക്കള്‍ക്കൊപ്പം ഹൃതിക് റോഷന്റെ വര്‍ക്കൌട്ട്, വൈറലായി ഫോട്ടോ

Similar Posts