ചെയ്യുന്ന ജോലിയിൽ 100% സംതൃപ്‌തി ആർക്കും ലഭിക്കുന്നില്ല- രാധിക ആപ്തേ
|ആയുഷ്മാൻ ഖുറാനയുടെ അന്ധാധുന്‍ എന്ന സിനിമയിലാണ് രാധിക ആപ്തേ ഇനി പ്രത്യക്ഷപ്പെടുക
2018ല്‍ രാധിക ആപ്തേ മൂന്ന് വലിയ വിജയങ്ങളാണ് കൊയ്തെടുത്തത്. നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച സിനിമയായ ലസ്റ്റ് സ്റ്റോറീസ്, ഒൺലൈൻ സീരീസുകളായ സേക്രഡ് ഗെയിംസ്, ഗൗൾ എന്നിവയും.
താൻ ചില സിനിമകളിൽ അഭിനയിക്കുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നും പലപ്പോഴും ചെയ്യുന്ന ജോലിയിൽ 100% സംതൃപ്‌തി തനിക്ക് ലഭിക്കാറില്ലെന്നും രാധിക ആപ്തേ ഒരു അഭിമുഖത്തിൽ പറഞ്ഞു. തനിക്ക് മാത്രമല്ല, ആർക്കും ചെയ്യുന്ന ജോലിയിൽ 100% സംതൃപ്‌തി ലഭിക്കില്ലെന്നും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരും പണത്തിന് വേണ്ടി തന്നെയാണ് ജോലി ചെയ്യുന്നതെന്നും രാധിക ആപ്തേ പറയുന്നു.
അതേസമയം, പണം മാത്രമല്ല, കഠിനാധ്വാനവും പരിഗണനയിൽ ഉണ്ടാവണമെന്നും കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിച്ച് ജോലി ചെയ്താൽ മാത്രമേ പണം ഒരു ഘടകമാവുന്നുള്ളുവെന്നും രാധിക പറയുന്നു. ഇതിനോടൊപ്പം, സിനിമ മേഖലയിൽ ഭാഗ്യവും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരാൾക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ കൃത്യ സമയത്ത് കൃത്യ സ്ഥലത്ത് എത്തിച്ചേരാൻ സാധിക്കുകയുള്ളു എന്നും രാധിക ഒാർമ്മപ്പെടുത്തുന്നു.
ആയുഷ്മാൻ ഖുറാനയുടെ അന്ധാദൻ എന്ന സിനിമയിലാണ് രാധിക ആപ്തേ ഇനി പ്രത്യക്ഷപ്പെടുക.