Entertainment
Entertainment
‘എങ്കിൽ എന്നോട് പറ...’; എലിപ്പനിക്കെതിരെ ബോധവൽകരണ ട്രോളുമായി മോഹൻലാൽ
|11 Sep 2018 11:42 AM GMT
പ്രളയത്തിന് ശേഷം വ്യാപകമായി എലിപ്പനി പടരുന്ന സാഹചര്യത്തിൽ എലിപ്പനി പടരാതിരിക്കാൻ വേണ്ട മുൻകരുതെലെടുക്കണം എന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ട്രോൾ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ട്രോൾ പോസ്റ്റ് ചെയ്തത്. എലിപ്പനി ബാധിക്കാതിരിക്കാൻ എലിപ്പനിക്കെതിരെയുള്ള ‘ഡോക്സിസൈക്ലിൻ’ മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടുള്ള ട്രോൾ ഫേസ്ബുക്കിൽ സൂപ്പർ ഹിറ്റാണ്. മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രം ‘വന്ദന’ത്തിലെ ഡയലോഗാണ് ട്രോളായി അവതരിപ്പിച്ചിരിക്കുന്നത്. ‘എങ്കിൽ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്സി സൈക്ലിൻ കഴിച്ചൂന്ന്’ എന്ന ട്രോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സൂപ്പർ താരത്തെ ഉപയോഗിച്ചുള്ള ബോധവൽകരണ ട്രോൾ കൂടുതൽ പേരിലേക്ക് എലിപ്പനിക്കെതിരായ അവബോധം സൃഷ്ടിക്കും എന്ന് നിരവധി പേർ കമന്റുകളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.