ചലച്ചിത്രമേള ഉപേക്ഷിക്കരുതെന്നാവിശ്യപെട്ട് കിം കി ഡുക്കിന്റെ കത്ത്
|കേരള ചലച്ചിത്ര മേള നിർത്തരുത് എന്നാവിശ്യപെട്ട് കിം കി ഡുക്കിന്റെ കത്ത്. കേരളത്തിലെ പ്രളയത്തിൽ പെട്ട ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖമുണ്ടെന്നും മനസ്സ് കൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിം കി ഡുക്ക് പറഞ്ഞു.
കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾ നോക്കി കാണുന്ന ഒന്നാണെന്നും അത് നിർത്തിവെക്കരുത് എന്ന് സർക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും കിം അറിയിച്ചു. അതിജീവനത്തിൽ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ "ഹ്യൂമൻ, സ്‌പെയ്‌സ്, ടൈമ്, ഹ്യൂമൻ"ന്റെ പ്രദർശനം അൽമാട്ടി ചലച്ചിത്ര മേളയിൽ കണ്ടിറങ്ങിയപ്പോഴാണ് കേരള ചലച്ചിത്ര മേള നടത്തണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയിൽ കൊറിയൻ ഭാഷയിൽഎഴുതിയ കത്ത് ഡോ.ബിജുവിന്‍റെയും പ്രകാശ് ബാരെയുടെയും കൈകളില്‍ ഏൽപ്പിച്ചത്.