നൂറോളം പേരുടെ മുന്നില്‍ വച്ച് ഞാനെന്ത് പീഡനം നടത്താനാണ്; തനുശ്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നാനാപടേക്കര്
|ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.
തനുശ്രീ ദത്തയുടെ ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ബോളിവുഡ് താരം നാനാ പടേക്കര്‍. പൊട്ടിച്ചിരിച്ചുകൊണ്ടാണ് നാനാ തനുശ്രീയുടെ ആരോപണത്തെ നിഷേധിച്ചത്. നൂറോളം പേരുടെ മുന്നില്‍ വച്ച് ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ, ഞാനെന്റെ തൊഴിലുമായി മുന്നോട്ടുപോകുമെന്ന് നാന പടേക്കര്‍ ടൈംസ് നൌവിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
സൂം ടീവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പത്ത് വര്‍ഷം മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് സിനിമയുടെ സെറ്റില്‍ വച്ച് തനിക്ക് ലൈംഗിക പീഡനം നേരിട്ടതായി തനുശ്രീ വെളിപ്പെടുത്തിയത്. അന്ന് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും തനുശ്രീ പറഞ്ഞു. കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മ്മാതാവ് സാമി സാദിഖി, സംവിധായകന് രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും ആരോപണമുന്നയിച്ചിരുന്നു. ബോളിവുഡിലേക്ക് തിരിച്ചുവരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസിന്റെ സംവിധായകനായ രാകേഷ് സാരംഗിന്റെ പ്രതികരണം. സംഭവത്തില്‍ ബോളിവുഡിലെ മുന്‍നിര നടിമാരൊന്നും പ്രതികരിച്ചിട്ടില്ല.