സണ്ടക്കോഴി 2 വിന്‍റെ ട്രെയിലർ എത്തി; രണ്ടാം ഭാഗത്തിന്‍റെയും അമരത്ത് ലിങ്കുസ്വാമി
|വിശാൽ ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗം സണ്ടക്കോഴി 2 വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കീർത്തി സുരേഷ് നായികയാകുന്ന സിനിമയിൽ വരലക്ഷ്മി ശരത്കുമാർ ആണ് വില്ലനാകുന്നത്. ആദ്യ ഭാഗം ഒരുക്കിയ എൻ ലിങ്കുസ്വാമിയാണ് രണ്ടാം ഭാഗത്തിനും പിന്നിൽ.
2005 ൽ പുറത്തിറങ്ങിയ ആദ്യഭാഗം പോലെ തന്നെ ആക്ഷൻ നിറച്ചതാണ് രണ്ടാം ഭാഗവും എന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ. വിശാലിന്‍റെ ഇരുപത്തിയഞ്ചാം ചിത്രമാണിത്. അച്ഛനും മകനുമായി ഡബിൾ റോളിൽ വിശാൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആദ്യഭാഗത്തിൽ മീരജാസ്മിൻ അവതരിപ്പിച്ച ഹേമ എന്ന കഥാപാത്രമായി രണ്ടാം ഭാഗത്തിൽ എത്തുന്നത് കീർത്തി സുരേഷ് ആണ്. രാജ്കിരണും വരലക്ഷ്മി ശരത്കുമാറും പ്രധാനവേഷത്തിലുണ്ട്. അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ അപ്പാനി ശരതും സണ്ടക്കോഴി 2വിന്‍റെ ഭാഗമാകുന്നുണ്ട്. ലിങ്കുസ്വാമി ഒരുക്കിയ രണ്ടാം ഭാഗത്തിന്‍റെയും ഹൈലൈറ്റ് തൃസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. യുവൻശങ്കർ രാജയാണ് സംഗീത സംവിധായകൻ. പൂജ റിലീസായി അടുത്തമാസം 18ന് സണ്ടക്കോഴി 2 തീയറ്ററുകളിലേക്കെത്തും.