Entertainment
‘എന്നെ ‘രാജാവിന്റെ മകന്‍ ‘എന്ന് ആദ്യം വിളിച്ചയാള്‍; തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് മോഹന്‍ലാല്‍
Entertainment

‘എന്നെ ‘രാജാവിന്റെ മകന്‍ ‘എന്ന് ആദ്യം വിളിച്ചയാള്‍; തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് മോഹന്‍ലാല്‍

Web Desk
|
3 Oct 2018 3:48 AM GMT

എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍…

ഒരു പിടി നല്ല ചിത്രങ്ങള്‍ ബാക്കിയാക്കി പ്രിയ സംവിധായകന്‍ തമ്പി കണ്ണന്താനം വിട പറഞ്ഞു. ബാലഭാസ്കറിന് പിന്നാലെ തമ്പിയുടെ മരണവും അപ്രതീക്ഷിതമായിരുന്നു. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നെങ്കിലും അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രിയപ്പെട്ടവരുടെ പ്രതീക്ഷ. സിനിമാ ലോകം വേദനയോടെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്.

തമ്പി കണ്ണന്താനം എന്നു പറയുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനോട് കൂടിയല്ലാതെ അദ്ദേഹത്തെ ഓര്‍ക്കാനാവില്ല. രാജാവിന്റെ മകന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ലാലിനെ താരപദവിയിലേക്ക് ഉയര്‍ത്തിയ ആള്‍..മോഹന്‍ലാല്‍ അദ്ദേഹത്തെക്കുറിച്ചോര്‍ത്തതും അങ്ങിനെയായിരുന്നു.

‘എന്നെ ‘രാജാവിന്റെ മകന്‍ ‘എന്ന് ആദ്യം വിളിച്ചയാള്‍…. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍….. പ്രിയപ്പെട്ട തമ്പി കണ്ണന്താനം….. കണ്ണീരോടെ വിട!’ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഭൂമിയിലെ രാജാക്കന്‍മാര്‍, നാടോടി, മാന്ത്രികം, ഇന്ദ്രജാലം തുടങ്ങി മോഹന്‍ലാലിനെ നായകനാക്കി ഒരുപിടി നല്ല സിനിമകളാണ് തമ്പി എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയത്.

എന്നെ "രാജാവിൻ്റെ മകൻ " എന്ന് ആദ്യം വിളിച്ചയാൾ.... എൻ്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നിൽ നിർത്തി അഭിനയത്തിൻ്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകൻ..... പ്രിയപ്പെട്ട തമ്പി കണ്ണന്താനം..... കണ്ണീരോടെ വിട!

Posted by Mohanlal on Tuesday, October 2, 2018

അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയ സുഹൃത്തിന്
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മമ്മൂട്ടി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

മലയാള സിനിമയിലെ വാണിജ്യ വിജയങ്ങളുടെ ചരിത്രത്തിലെ മാന്ത്രിക സംവിധായകനാണ് കടന്നു പോകുന്നത്. സിനിമയെന്ന രാജാവിന്റെ സമർഥനായ മകൻ. കാലം മായ്ക്കാത്ത സിനിമാപ്പേരുകളിലൂടെയും ഡയലോഗുകളിലൂടെയും എന്തിന് ഒരു ഫോൺ നമ്പരിലൂടെ വരെ ചരിത്രമെഴുതിയ പ്രതിഭ. വിട .... തമ്പി കണ്ണന്താനം എന്ന ഐന്ദ്രജാലികന്.... മഞ്ജു വാര്യര്‍ ഓര്‍മിച്ചു.

ये भी पà¥�ें- പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

Similar Posts