വിജയ് ചിത്രം റിലീസിന് മുമ്പേ കേരളത്തില്‍ നിന്നും നേടിയത് എട്ട് കോടി !
|വിജയ്ക്ക് നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ റെക്കോര്‍ഡ് തുകയാണ് കേരളത്തിലെ വിതരണാവകാശത്തിനായി വാങ്ങിയത്. 8.1 കോടി രൂപയാണ് അമോര്‍ ഫിലിംസ് നല്‍കിയത്
വിജയ് ചിത്രം സര്‍ക്കാരിന്റെ കേരളത്തിലെ വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകക്ക്. 8.1 കോടി രൂപക്ക് അമോര്‍ ഫിലിംസാണ് വിതരണാവകാശം വാങ്ങിയത്. സിനിമ ഇറങ്ങും മുമ്പ് ചാനലുകളില്‍ അഭിമുഖം നല്‍കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സംവിധായകന് എ.ആര് മുരുകദോസ്.
വിജയ്ക്ക് നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ റെക്കോര്‍ഡ് തുകയാണ് കേരളത്തിലെ വിതരണാവകാശത്തിനായി വാങ്ങിയത്. 8.1 കോടി രൂപയാണ് അമോര്‍ ഫിലിംസ് നല്‍കിയത്. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഒരു പൊളിറ്റിക്കല്‍ ചിത്രമാണ് സര്‍ക്കാരെന്നാണ് സൂചന.
അതേ സമയം ചിത്രത്തിലെ സഹതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകന് എ.ആര് മുരുകദോസ്. ചിത്രത്തിലെ ജൂനിയര്‍ ആര്ടിസ്റ്റുകള് സിനിമയുമായി ബന്ധപ്പെട്ട് ചാനലുകളില്‍ അഭിമുഖം നല്‍കിയതാണ് സംവിധായകനെ ചൊടിപ്പിച്ചത്. സിനിമ നിര്‍മിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടാണെന്നും അതിനിടെ ചില ജൂനിയര്‍ താരങ്ങള്‍ അഭിമുഖം നല്‍കുന്നത് ശരിയല്ലെന്നും അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുരുകദോസ് വ്യക്തമാക്കി.
കത്തിക്ക് ശേഷം വിജയും മുരുകദോസും ഒന്നിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക വരലക്ഷ്മി ശരത്കുമാര്, യോഗി ബാബു, രാധ രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.