Entertainment
രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാര്‍, പ്രാരംഭ നടപടി പൂർത്തീകരിച്ചുവെന്ന് ബി.ആര്‍ ഷെട്ടി
Entertainment

രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാര്‍, പ്രാരംഭ നടപടി പൂർത്തീകരിച്ചുവെന്ന് ബി.ആര്‍ ഷെട്ടി

Web Desk
|
11 Oct 2018 5:27 AM GMT

എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. 

രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ തടസ ഹരജിയുമായി എം.ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് തന്റെ വീഴ്ചയാണെന്നും മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്കെന്നും അത് നിറവേറ്റുമെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കരാര്‍‌ കാലാവധി അവസാനിച്ചിട്ടും ചിത്രീകരണം തുടങ്ങാത്തതിനെത്തുടര്‍ന്നാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ തിരക്കഥ തിരികെ നല്‍കണമെന്നും ഹരജിയില്‍ എം.ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടാമൂഴം നടക്കും!

എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി.ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു. മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല.

രണ്ടാമൂഴം നടക്കും! എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ...

Posted by V A Shrikumar on Wednesday, October 10, 2018

മഹാഭാരതം സിനിമാ സംരംഭവുമായി മുന്നോട്ട് പോകുമെന്ന് നിർമാതാവ് ബി ആർ ഷെട്ടി പറഞ്ഞു. ആയിരം കോടിയുടെ പദ്ധതിയുടെ പ്രാരംഭ നടപടി പൂർത്തീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ये भी पà¥�ें- രണ്ടാമൂഴം സിനിമയാക്കുന്നതില്‍ തടസ ഹരജിയുമായി എം.ടി കോടതിയില്‍

Similar Posts