സിനിമയിലെ വിലക്ക് ഭയന്നാണോ അഞ്ജലി ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കാതിരുന്നതെന്ന് ബൈജു കൊട്ടാരക്കര
|താനുൾപ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിർത്താൻ പറഞ്ഞില്ല.
മീ ടൂ മൂവ്മെന്റിന് ബോളിവുഡില്‍ ലഭിക്കുന്ന സ്വീകാര്യത മലയാളത്തില്‍ ലഭിക്കുന്നില്ലെന്ന സംവിധായിക അഞ്ജലി മേനോന്റെ അഭിപ്രായത്തിന് പ്രതികരണവുമായി സംവിധായകന് ബൈജു കൊട്ടാരക്കര. 20 വർഷം മുമ്പ് എന്നെ ഫോണിൽ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോൾ കൺമുമ്പിൽ ആക്രമിക്കപെട്ട തന്റെ സഹപ്രവർത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണെന്നും നാണമില്ലേ അഞ്ജലിക്കെന്നും ബൈജു ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അഞ്ജലി മേനോന് ഒരു മറുപടി.
നടി ആക്രമിക്കപെട്ട കേസിൽ എല്ലാ സംഘടനകളേയും പ്രതികൂട്ടിൽ നിർത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുൾപ്പടുന്ന സംഘടനകൾ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷൻ പത്ര സമ്മേളനം നടത്തി സിനിമ മേഖലയിൽ നിന്നുളള നീചമായ ഈ പ്രവണതയെ എതിർത്തിരുന്നു. അന്ന് മുതൽ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നില്ക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ ഇപ്പൊ 20 വർഷം മുമ്പ് എന്നെ ഫോണിൽ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോൾ കൺമുമ്പിൽ ആക്രമിക്കപെട്ട തന്റെ സഹപ്രവർത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ് എന്നിട്ട് നാണമില്ലേ. താനുൾപ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിർത്താൻ പറഞ്ഞില്ല. ലാപ് ടോപിൽ ഹാഷ്ടാഗിന് വേണ്ടി വിരലുകൾ പരതുമ്പോൾ അടുത്തുളളവൾക്ക് ആ വിരലുകൾ കൊണ്ട് ഒരു തലോടൽ ആകാം.
അഞ്ജലി മേനോന് ഒരു മറുപടി. നടി ആക്രമിക്കപെട്ട കേസിൽ എല്ലാ സംഘടനകളേയും പ്രതികൂട്ടിൽ നിർത്തി ട്വീറ്റ് ചെയ്തിരിക്കുന്നു....
Posted by Baiju Kottarakara on Thursday, October 11, 2018