ഇമ്രാന് ഹാശ്മിയുടെ നെറ്റ്ഫ്ലിക്സ് സീരീസ് വരുന്നു; നിര്‍മ്മിക്കുന്നത് ഷാരൂഖ് ഖാന്
|ഷാരൂഖ് ഖാന്റെ റെഡ്ചില്ലീസ് എന്റർടെെമന്റ് നിര്‍മ്മിക്കുന്ന ‘ബാർഡ് ഓഫ് ബ്ലഡ്’ ജമ്മു-കാശ്മീരിലെ ലേയിൽ ചിത്രീകരണം ആരംഭിച്ചു
ഇമ്രാൻ ഹാശ്മിയെ നായകനാക്കി ഷാരൂഖ് ഖാൻ നിർമ്മിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘ബാർഡ് ഓഫ് ബ്ലഡ്’ ചിത്രീകരണം തുടങ്ങി. ജമ്മു-കാശ്മീരിലെ ലേയിൽ ചിത്രീകരണം ആരംഭിച്ച ‘ബാർഡ് ഓഫ് ബ്ലഡ്’ , വെബ് സീരീസിലെ ഇംമ്രാൻ ഹാശ്മിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ്.
ബിലാൽ സിദ്ദീഖിയുടെ ‘ബാർഡ് ഓഫ് ബ്ലഡ്’ എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കിയ നെറ്റ്ഫ്ലിക്സിന്റെ ഈ ബഹുഭാഷാ സീരീസ്, ഇന്ത്യൻ ഉപഭൂകണ്ഡത്തിലെ വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ഉദ്യോഗസ്ഥനായ കബീർ ആനന്ദിലൂടെ പുരോഗമിക്കുന്ന ചിത്രം നിർമിക്കുന്നത്, ഷാരൂഖ് ഖാന്റെ ‘റെഡ്ചില്ലീസ് എന്റർടെെമന്റ്സ്’ ആണ്.
ചിത്രം റെഡ്ചില്ലീസിന്റെ വഴിയിലെ വലിയ വഴിത്തിരിവാണെന്നും ഇതിനു പിന്നിലുള്ള എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായും ഷാരൂഖ് കുറിച്ചു. നേരത്തെ, ചിത്രീകരണത്തിനിടെയുള്ള ഫോട്ടോ രചയിതാവ് ബിലാൽ സിദ്ദീഖി ചിത്രം പങ്കുവെച്ചിരുന്നു.